PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

എൽ.ഡി.എഫ്. നേതാവ് ബിജെപിയിലേക്ക്:

എൽ.ഡി.എഫ്. നേതാവ് ബിജെപിയിലേക്ക്

തൃശൂർ: എൽ.ഡി.എഫ്. നേതാവ് ബിജെപിയിലേക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും നടത്തറ ഡിവിഷൻ കൗൺസിലറുമായ ഷീബ ബാബു ബിജെപി യിൽ ചേർന്നു. കഴിഞ്ഞ ദിവസം ജനതാദൾ (എസ്) പാർട്ടിയിൽ നിന്നും രാജിവെച്ച ഷീബ ബാബു ഇപ്പോൾ എൻഡിഎയുടെ പിന്തുണയോടെ കൃഷ്ണപുരം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.

ജനതാദൾ (എസ്) ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായിട്ടും തൃശൂർ കോർപ്പറേഷനിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് ഷീബ ബാബു ആരോപിച്ചു. “മൂന്നു തവണ ജനങ്ങൾ എന്നെ വിശ്വസിച്ച് തെരഞ്ഞെടുത്തു. എന്നാൽ വികസനത്തിനായി ആവശ്യമായ ഫണ്ടുകൾ പോലും അനുവദിക്കാൻ സിപിഎം നേതൃത്വം തയ്യാറായില്ല. സിപിഎം നേതാവ് വർഗീസ് കണ്ടംകുളത്തി തന്നെയാണ് പ്രധാന തടസ്സം,” എന്നും ഷീബ ബാബു വ്യക്തമാക്കി.

വികസനപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയ വിഷയത്തിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. “ഒന്നര വർഷമായി മുന്നണി കാര്യങ്ങളിൽ എന്നെ അറിയിക്കാറില്ല. വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എനിക്ക് സ്വതന്ത്രമായി മത്സരിക്കാതെ വഴിയില്ല,” എന്നതാണ് ഷീബ ബാബുവിന്റെ നിലപാട്.

ഭാവിയിൽ ബിജെപിയുടെ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ഷീബ ബാബു വ്യക്തമാക്കി. “എൻഡിഎയുടെ പിന്തുണയോടെ മത്സരിച്ചാൽ വിജയം ഉറപ്പ് തന്നെയാണ്,” എന്നും അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦