PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ഇന്ത്യ വാർത്തകൾmalayalam

ഭാരതം ഹിന്ദു രാഷ്ട്രമാണ്: മോഹന്‍ ഭാഗവത്

ഭാരതം ഹിന്ദു രാഷ്ട്രമാണ്; ഹിന്ദുക്കള്‍ക്കാണ് ഉത്തരവാദിത്തം — മോഹന്‍ ഭാഗവത്

ആര്‍എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ സാര്‍സംഘചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം “ ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ് , ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണ്,”

ഭാരതം ബ്രിട്ടീഷുകാരോ മറ്റാരോ രൂപപ്പെടുത്തിയ രാജ്യമല്ലെന്നും, അത് പുരാതനമായ സംസ്‌കാരപരമായ ഒരു രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മള്‍ക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ട്, അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഒടുവില്‍ ‘ ഹിന്ദു ’ എന്ന പദത്തിലേക്കാണ് നയിക്കുന്നത്,” ഭാഗവത് വ്യക്തമാക്കി.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭാരതീയരുടെ തന്നെയായ പൂര്‍വ്വികരുടെ പിന്‍ഗാമികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല, അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്ര സംസ്‌കാരത്തെ സംരക്ഷിക്കുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളെയും ഞാന്‍ കാണുന്നുണ്ട്. അതിനാല്‍ ആരും അഹിന്ദുവല്ല. ഹിന്ദുവായിരിക്കുക എന്നത് ഭാരതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ്,” അദ്ദേഹം വ്യക്തമാക്കി.

ഇത് ഇന്ന് ഉള്ള ഭരണഘടനയുമായി അല്ലെങ്കില്‍ വ്യവസ്ഥയുമായി യാതൊരു വൈരുദ്ധ്യവുമില്ലെന്നും ഭാഗവത് പറഞ്ഞു. “ആര്‍എസ്‌എസില്‍ ഇന്ന് കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നു. സംഘടനയുടെ വിശ്വാസ്യത വര്‍ധിച്ചിരിക്കുന്നു. ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്ന് ഒരു പൈസ പോലും സ്വീകരിച്ചിട്ടില്ല. എല്ലാവരും സ്‌നേഹത്തോടെയും സഹായസന്നദ്ധതയോടെയും ഞങ്ങളോട് സമീപിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളെ ഹിന്ദുക്കളായി കണക്കാക്കാത്തവരുമായി പോലും ആര്‍എസ്‌എസ് സംഭാഷണം ആരംഭിച്ചിട്ടുണ്ടെന്നും, “അവരൊക്കെ ഭാരതീയരാണ്” എന്നത് അവര്‍ അംഗീകരിക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു.

ആര്‍എസ്‌എസ് ന്റെ ഭാവി പദ്ധതികളെയും അദ്ദേഹം പരാമര്‍ശിച്ചു. “ആര്‍എസ്‌എസിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് ആരംഭിക്കും. നമ്മുടെ അയല്‍രാജ്യങ്ങളിലേറെയും നൂറ് വര്‍ഷം മുമ്പ് ഭാരതത്തിന്റെ ഭാഗമായിരുന്നു. അവര്‍ നമ്മുടെ ആളുകളാണ്. ഇന്നും അവിടങ്ങളിലുണ്ട് സമാനമായ സാമൂഹ്യ-സാംസ്‌കാരിക ഘടന. അതുകൊണ്ട് ഞങ്ങളുടെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇനിയും ഏറെ ദൂരം പോകാനുണ്ട്,” ഭാഗവത് വ്യക്തമാക്കി.

ആര്‍എസ്‌എസിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ഭാഗവതിന്റെ വാക്കുകള്‍ സംഘടനയുടെ ദര്‍ശനത്തെയും ഭാവിയിലേക്കുള്ള ദിശാബോധത്തെയും പ്രകടിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦