PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

കാസർഗോഡ് ദമ്പതികൾ ജീവനൊടുക്കി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവദമ്പതികളുടെ ദാരുണാന്ത്യം

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവദമ്പതികളുടെ ദാരുണാന്ത്യം വീട്ടിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ അധ്യാപികയും ഭർത്താവും മരിച്ച നിലയിൽ കണ്ടെത്തി. കടമ്പാർ സ്വദേശികളായ 35 വയസ്സുകാരൻ അജിത്തും 27 വയസ്സുകാരിയായ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ശ്വേതയുമാണ് മരിച്ചത്. അജിത്ത് പെയിന്റിങ് തൊഴിലാളിയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള ശ്വേതയുടെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഒരിടത്തേക്ക് പോകാനുണ്ടെന്നും മകനെ നോക്കണമെന്നുമായിരുന്നു അവർ പറഞ്ഞത്. അതിനുശേഷം ഇരുവരും മകനെ അവിടെ ഏല്പിച്ചു തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

ഏറെ വൈകിയിട്ടും അവർ വരാത്തത്തിനെ തുടർന്ന് ഫോണിൽ ബന്ധപെടാൻ ശ്രമിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇരുവരും വിഷം കഴിച്ചതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അനുമാനിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കാസർഗോഡ് ജില്ലയിലെ പ്രധാന വാർത്തകൾക്കായി ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക 👇🏻

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
0 Reactions