PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
World News

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയവരെല്ലാം മുസ്ലിങ്ങൾ : ബി ഗോപാലകൃഷ്ണൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയവരെല്ലാം മുസ്ലിങ്ങൾ : വർഗിയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവാദ പ്രസ്താവനയുമായി ബിജെപി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. അവാർഡുകൾ കൂടുതലും മുസ്ലിം നാമധാരികൾക്കാണ് ലഭിച്ചതെന്ന് ആരോപിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ പങ്കുവെച്ചു. “ബിസ്മയം!! ബിസ്മയം!! മികച്ച നടി ഷംല ഹംസ , മികച്ച നടൻ മമ്മൂട്ടി, പ്രത്യേക ജൂറി പരാമർശം ആസിഫ് അലി മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്” – എന്നിങ്ങനെയാണ് ബി ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്.

പോസ്റ്റ് പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. കലയും അവാർഡുകളും മതപരമായി കാണുന്ന ബി.ജെ.പി നേതാവിന്റെ സമീപനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ചിലർ ഇതിനെ വർഗീയ പ്രചാരണത്തിന്റെ ഭാഗമെന്ന നിലയിൽ പരിഹസിക്കുമ്പോൾ, മറ്റുചിലർ അവാർഡ് തിരഞ്ഞെടുപ്പിൽ മതം കാണുന്നത് തന്നെ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി.

https://www.facebook.com/share/p/1C6CNi2CTq

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി അഭിനേതാക്കളും ടെക്നീഷ്യൻമാരും സന്തോഷം പ്രകടിപ്പിച്ചിരുന്നെങ്കിലും, ബി.ജെ.പി നേതാവിന്റെ ഈ പോസ്റ്റ്‌ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

പ്രധാന മലയാളം വാർത്തകൾക്കായി ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക 👇🏻

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
0 Reactions