മമ്മൂട്ടി തിരിച്ചെത്തുന്നു
POLITICALEYE.NEWS | ENTERTAINMENT DESK
Thiruvananthapuram | Aug 20, 2025
മമ്മൂട്ടി തിരിച്ചെത്തുന്നു കുറച്ച് നാളത്തെ വിശ്രമം പൂര്‍ത്തിയാക്കി മലയാളത്തിന്റെ മേഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തിരികെ വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ മലയാളികളുടെ ഇടയിൽ ചൂടുള്ള ചര്‍ച്ചാ വിഷയം. ആരാധകർക്ക് മാത്രമല്ല, സഹതാരങ്ങൾക്കും ഈ വാർത്ത വലിയ സന്തോഷമായാണ്.
മമ്മൂട്ടിയുടെ തിരിച്ചുവരവ് ആശംസിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും പങ്കുവെക്കുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ മറ്റൊരു സൂപ്പർ സ്റ്റാർ ആയ മോഹൻലാലും ആശംസകൾ അറിയിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് മോഹൻലാൽ തന്റെ പുതിയ പോസ്റ്റ് പങ്കുവെച്ചത്. മമ്മൂട്ടിയെ സ്നേഹത്തോടെ ഉമ്മ കൊടുക്കുന്ന ഒരു സിനിമാറ്റിക് ചിത്രം പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയത്
https://www.facebook.com/share/p/16vFaeeaa2
ഈ ചിത്രവും കുറിപ്പും അക്ഷരാർത്ഥത്തിൽ ആരാധകരുടെ മനസുകൾ കവർന്നെടുത്തു. സെക്കൻഡുകൾക്കുള്ളിൽ ആയിരക്കണക്കിന് ലൈക്കും കമന്റുകളും പോസ്റ്റിന് ലഭിച്ചു.
മമ്മൂട്ടിയുടെ പുതിയ ചിത്രം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും, നിരവധി അഭ്യൂഹങ്ങളാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. ഒരു പോരാളിയായോ, ഒരു വ്യക്തിത്വം നിറഞ്ഞ കഥാപാത്രമായോ മമ്മൂട്ടി തിരികെ വരുമെന്ന് ഫാൻസ് പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാള സിനിമാ ലോകം. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് വരുന്ന പുതിയ സിനിമയുടെ കാത്തിരിപ്പിൽ ആണ് മലയാള സിനിമ ലോകം
#MammoottyReturns #MohanlalMammootty
#MalayalamCinema #MollywoodUpdates #EntertainmentNews

