തിരുവനന്തപുരം: സ്വകാര്യ സ്കൂള്‍ അധ്യാപികകുടുംബവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.