PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

10 വർഷത്തെ ഭരണത്തിൽ മാറിയത് സിപിഎം കാരുടെ ദാരിദ്ര്യം – രമേശ് ചെന്നിത്തല

📰 10 വർഷത്തെ ഭരണത്തിൽ മാറിയത് സിപിഎം കാരുടെ ദാരിദ്ര്യം – രമേശ് ചെന്നിത്തലയുടെ വിമർശനം

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനത്തിന്റെ പേരിൽ കേരള സർക്കാർ നടത്തുന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്‌ളിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി എന്നത് യാതൊരു അന്താരാഷ്ട്ര ഏജൻസികളും സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

.

ചെന്നിത്തല വിശദീകരിച്ചത് അനുസരിച്ച്, സസ്‌റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ് (SDG) എന്ന പേരിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന 17 പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ദാരിദ്ര്യവും അതിദാരിദ്ര്യവും ഇല്ലാതാക്കൽ. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏകദേശം മുപ്പത്തിയെട്ടോളം ഏജൻസികളിൽ നിന്നുമൊന്നും കേരള സർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ മാറിയത് സിപിഎംകാരുടെ ദാരിദ്ര്യമാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അടക്കമുള്ള നിരവധി സിപിഎം നേതാക്കൾ കോടീശ്വരന്മാരായി. അതിന്റെ കണക്കെടുത്താണ് സർക്കാർ ഈ ആഘോഷം നടത്തുന്നതെന്ന് തോന്നുന്നു,” എന്ന് ചെന്നിത്തല പരിഹസിച്ചു.

പ്രധാനപ്പെട്ട വാർത്തകൾ ഏറ്റവും വേഗത്തിലറിയാൻ ജോയിൻ WhatsApp 👇🏻

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

കേരളത്തിലെ അതിദാരിദ്ര്യ നീക്ക പദ്ധതികൾ യാഥാർത്ഥ്യത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് സംബന്ധിച്ച സംശയങ്ങൾ അദ്ദേഹം ഉയർത്തിയതോടെ, സർക്കാരിന്റെ സാമൂഹ്യ വികസന നയങ്ങൾക്കുമേൽ പ്രതിപക്ഷം വീണ്ടും വിമർശനമുന്നയിക്കുകയാണ്.

0 Reactions