PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ഇന്ത്യ വാർത്തകൾmalayalam

പിതാവിന്റെ നേതൃത്വത്തിൽ നിരവധി യുവാക്കളെ വഞ്ചിച്ച യുവതി അറസ്റ്റിൽ

വിവാഹത്തട്ടിപ്പ് റാക്കറ്റ്: പിതാവിന്റെ നേതൃത്വത്തിൽ നിരവധി യുവാക്കളെ വഞ്ചിച്ച യുവതി അറസ്റ്റിൽ

ഗുരുഗ്രാം: സമ്പന്നരായ യുവാക്കളെ ലക്ഷ്യമാക്കി വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ യുവതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. ഗുരുഗ്രാമിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാജൽ എന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി കാജൽ നിരവധി യുവാക്കളെ വിവാഹം കഴിച്ചതായി അന്വേഷണം വ്യക്തമാക്കുന്നു.

പോലീസ് റിപ്പോർട്ട് പ്രകാരം, കാജൽ കഴിഞ്ഞ ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിന് മുൻപ് കാജലിന്റെ കുടുംബാംഗങ്ങളായ പിതാവ് ഭഗത് സിങ്, മാതാവ് സരോജ്, സഹോദരങ്ങൾ തമന്നയും സൂരജ്യെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിതാവിന്റെ നേതൃത്വത്തിൽ തട്ടിപ്പ് പദ്ധതി

ഭഗത് സിങ് തന്നെയാണ് സമ്പന്നരായ കുടുംബങ്ങളെ കണ്ടെത്തി തന്റെ മക്കൾക്കായി വിവാഹം ആലോചിച്ചിരുന്നത്. 2024 മെയ് മാസത്തിൽ, ഉത്തർപ്രദേശ് സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് പുത്രന്മാർക്കുമായി കാജലിനെയും തമന്നയെയും വിവാഹം കഴിക്കാനായി പരിചയപ്പെടുത്തി.
വിവാഹ ചെലവിനായി താരാചന്ദിൽ നിന്ന് 11 ലക്ഷം രൂപ വാങ്ങിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

മെയ് 21-ന് വലിയ ആഘോഷങ്ങളോടെയാണ് വിവാഹം നടന്നത്. വിവാഹശേഷം ഭഗത് സിങ്ങിന്റെ കുടുംബം താരാചന്ദിന്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ചു. എന്നാൽ മൂന്നാം ദിവസം പണം, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ കവർന്ന് മുഴുവൻ സംഘം മുങ്ങുകയായിരുന്നു.

അന്വേഷണനത്തൊടുവിൽ വലയിലായത് കുടുംബം മുഴുവൻ

താരാചന്ദിന്റെ പരാതിയെ തുടർന്ന് സിക്കാർ ജില്ലയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ 18-ന് ഗോവർദ്ധനിൽ നിന്ന് ഭഗത് സിങ്ങിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അവർ വിവാഹ തട്ടിപ്പ് റാക്കറ്റാണ് നടത്തിവന്നതെന്ന് സമ്മതിച്ചു.

പിന്നീട് തമന്നയെയും സൂരജിനെയും പൊലീസ് പിടികൂടിയെങ്കിലും കാജൽ രക്ഷപ്പെട്ടു. ജയ്പൂരിലും മഥുരയിലും ഒളിവിൽ കഴിഞ്ഞ ശേഷം അവൾ ഗുരുഗ്രാമിലേക്ക് മാറിയിരുന്നു. ഒടുവിൽ സരസ്വതി എൻക്ലേവിൽ നിന്ന് കാജലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.

സമ്പന്നരായ കുടുംബങ്ങളെയാണ് ലക്ഷ്യമിട്ടത്

വിവാഹം കഴിക്കാത്ത സമ്പന്ന കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തിൽ നിരവധി ആളുകളെ വഞ്ചിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. കൂടുതൽ പരാതികൾ വരാനിടയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

#വിവാഹത്തട്ടിപ്പ് #ഗുരുഗ്രാം #രാജസ്ഥാൻപോലീസ് #കാജൽഅറസ്റ്റിൽ #വിവാഹതട്ടിപ്പ്‌റാക്കറ്റ് #CrimeNews #MalayalamNews

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

[pe_reactions]

0 Reactions