PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

തിരുവനന്തപുരത്ത് കൊലപാതക പരമ്പര: പ്രതി കീഴടങ്ങി;

തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന കൊലപാതക പരമ്പര: ആറുപേരെ വെട്ടിക്കൊന്നന്ന് പ്രതി , അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലപാതക പരമ്പര: പ്രതി കീഴടങ്ങി വെഞ്ഞാറമൂടില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയെ തുടര്‍ന്ന് 23-കാരനായ അഫാൻ പോലീസില്‍ കീഴടങ്ങി. തന്റെ കുടുംബത്തിലെ അഞ്ച് പേരെയും ഒരു പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്.
പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലിരിക്കുകയാണ്. ഇയാള്‍ പേരുമലയില്‍ മൂന്ന് പേരെയും, ചുള്ളാളത്ത് രണ്ട് പേരെയും, പാങ്ങോട് ഒരാളെയും കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതിനകം പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന കൊലപാതക പരമ്പര: ആറുപേരെ വെട്ടിക്കൊന്നു, അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി #venjaramood, #murder, #Thiruvananthapuram
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് സ്ഥലങ്ങളിലും അന്വേഷണ സംഘം വിന്യസിച്ചിരിക്കുകയാണ്. കേസിന്റെ പശ്ചാത്തലവും കൊലപാതകങ്ങളുടെ പ്രേരണയും ഉള്‍പ്പെടെ പരിശോധിച്ച്‌ വരികയാണ്. കൂടുതല്‍ വിവരങ്ങൾ അന്വേഷണത്തിനൊടുവിൽ ലഭ്യമാകുമെന്നാണ് കരുതുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് വേഗത്തിലായുള്ള നടപടികൾ തുടരുകയാണ്. പ്രതിയുടെ വിശദമായ മൊഴിയുടെയും ഫോറന്‍സിക് പരിശോധനയുടെയും അടിസ്ഥാനത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കാം.
0 Reactions

Leave a Reply

Your email address will not be published. Required fields are marked *