PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙸𝚗𝚍𝚒𝚊𝚗 𝙿𝚘𝚕𝚒𝚝𝚒cskerala politics malayalam newsPOLITICS

തരൂരിന്റെ ലേഖനം ബിഹാറിൽ രാഷ്ട്രീയ ആയുധമാക്കി ബിജെപി:

തരൂരിന്റെ ലേഖനം ബിഹാറിൽ രാഷ്ട്രീയ ആയുധമാക്കി ബിജെപി:

ന്യൂഡൽഹി:- കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനം ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പുതിയ രാഷ്ട്രീയ ആയുധമാകുകയാണ്. ഒക്ടോബർ 31-ന് Project Syndicate പ്രസിദ്ധീകരിച്ച “ ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസാണ് ” എന്ന ലേഖനത്തിലാണ് തരൂർ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും പോലുള്ള വിഷയങ്ങളെ ആഴത്തിൽ പരാമർശിച്ചത്.

ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല സോഷ്യൽ മീഡിയയിൽ തരൂരിന്റെ ലേഖനം പങ്കുവെച്ച്, അത് രാഹുൽ ഗാന്ധിയെയും ആർജെഡി നേതാവ് തേജസ്വി യാദവിനെയും ലക്ഷ്യമിട്ടതാണെന്ന് ആരോപിച്ചു.
“തരൂരിന്റെ ലേഖനം വളരെ ഉൾക്കാഴ്ചയുള്ളതും സത്യാവസ്ഥ വെളിപ്പെടുത്തുന്നതുമാണ്. ഒരു കുടുംബം എങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ വർഷങ്ങളായി ആധിപത്യം പുലർത്തി എന്നത് തരൂർ തുറന്നെഴുതിയിരിക്കുന്നു,” — പൂനെവാല കുറിച്ചു.

അദ്ദേഹം നെഹ്‌റു കുടുംബത്തെയാണ് തരൂർ പരോക്ഷമായി ഉദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി.
“തരൂരിനായി പ്രാർത്ഥിക്കുന്നു, കാരണം ആ കുടുംബം അത്രയും പ്രതികാരമുള്ളവരാണ്,” എന്നും ബിജെപി വക്താവ് കുറിച്ചു.

തരൂരിന്റെ ലേഖനത്തിൽ ജവഹർലാൽ നെഹ്‌റു ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ ഉൾപ്പെടുത്തി സ്വജനപക്ഷപാതത്തിന്റെ രാഷ്ട്രീയ പരമ്പര വിശദീകരിച്ചിരിക്കുന്നു.
ഇന്ത്യയിലെ മാത്രം അല്ലാതെ, പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും കുടുംബവാഴ്ച രാഷ്ട്രീയത്തിന്റെ ദോഷഫലങ്ങൾ എങ്ങനെ പ്രതിഫലിച്ചുവെന്ന് തരൂർ തന്റെ ലേഖനത്തിൽ നിരീക്ഷിക്കുന്നു.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

തരൂർ എഴുതിയത് —

“ഇന്ത്യൻ ജനാധിപത്യത്തിന് യഥാർത്ഥ പുരോഗതി നേടണമെങ്കിൽ കുടുംബവാഴ്ചയ്ക്കുപകരം യോഗ്യതയും കഴിവുമാണ് മാനദണ്ഡമാകേണ്ടത്.”

ഇന്ത്യൻ സഖ്യകക്ഷികളായ ഡി എം കെ ആർജെഡി എസ്പി തൃണമൂൽ കോൺഗ്രസ് എന്നിവയുടെ പേരുകളും തരൂർ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.

അതേസമയം, തരൂരിന്റെ ഈ ലേഖനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല

0 Reactions