PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙲𝚘𝚖𝚖𝚞𝚗𝚒𝚌𝚊𝚝𝚒𝚘𝚗 𝙰𝚙𝚙𝚜,South Asia News

ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റില്‍;

വെബ് ഡെസ്ക്:- ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റില്‍ .സോഷ്യൽ മീഡിയാ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി . ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് പുറത്തുള്ള ലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ വച്ചാണ് ദുരോവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജന്‍സിയായ ഒ എഫ് എം ഐ എന്നിന്റെ അറസ്റ്റ് വാറന്റുണ്ടായിരുന്നു.

അസര്‍ബൈജാനിലുള്ള ബകുവില്‍ നിന്ന് തന്റെ സ്വകാര്യ ജെറ്റില്‍ ഫ്രാന്‍സിലേക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വഞ്ചന, മയക്കുമരുന്ന് , സൈബര്‍ ലോകത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യം, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

#teligram

#messegingapp

0 Reactions

Leave a Reply

Your email address will not be published. Required fields are marked *