സിറിയയുടെ മുൻ പ്രസിഡന്റ് വധ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.
സിറിയയുടെ മുൻ പ്രസിഡന്റ് വധ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു ബഷാർ അൽ അസാദ് വധ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ താമസിക്കുന്ന അസാദിനെ ഭക്ഷണത്തിലൂടെ വിഷം കലർത്തിയാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്കൈ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അസാദിനെ ലക്ഷ്യമിട്ടുള്ള ആക്രമണം റഷ്യൻ സുരക്ഷാ ഏജൻസികളുടെ ഇടപെടലിലാണ് അപകടം ഒഴിവായത്. വിഷബാധയ്ക്കുശേഷം അസാദിനെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികാരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് അന്താരാഷ്ട്ര തലത്തിൽ വിമർശനം നേരിട്ട അസാദ്, 2023-ൽ സിറിയയിലെ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന്അധികാരത്തിൽ നിന്ന് മാറി. എന്നാൽ റഷ്യയുമായുള്ള അടുത്ത ബന്ധം കാരണം അദ്ദേഹം ഇപ്പോഴും മോസ്‌കോയിൽ ശക്തമായ സുരക്ഷാ വലയത്തിനുള്ളിലാണ് കഴിയുന്നത്.

