മലയാളത്തിലെയും തമിഴ് സിനിമയിലെയും പ്രിയ അഭിനേത്രി ആയ അമല പോൾ 1991 ഒക്ടോബർ 26 ന് ആലുവയിലാണ് ജനിച്ചത്. 2009-ൽ “നീലത്താമര” എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചു,
FD1തുടർന്ന് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചു, കൂടാതെ “മൈന”, “റൺ ബേബി റൺ”, “തിരുട്ടു പയലേ 2” തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.അഭിനയിച്ച കഥാപാത്രങ്ങളെഎല്ലാം മനോഹരമായി തന്മയത്തോടെ പ്രതിഭലിപ്പിക്കാൻ അമലക്ക് കഴിഞ്ഞു. മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.തന്റെ ഏറ്റവും പുതിയ ഫോട്ടോസും വിഡിയോസും എല്ലാം താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വക്കാറുണ്ട്.. അതെല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്.
Advertisement
അഭിനയത്തിന് പുറമെ മോഡലായും അമല പോൾ പ്രവർത്തിക്കുകയും വിവിധ ബ്രാൻഡുകളുമായി കരാറിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയും കൂടിയാണ് അമല പോൾ.
Advertisement
“മൈന” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള (തമിഴ്) ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും നോമിനേഷനുകളും അമല പോളിന് തന്റെ അഭിനയ മികവിലൂടെ ലഭിച്ചിട്ടുണ്ട്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താരം സജീവമാണ്.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഴിവുള്ള അഭിനേത്രിയും നർത്തകിയുമാണ് അമല പോൾ.
FD1
You must be logged in to post a comment.