സൗദി മദ്യവിൽപ്പന പദ്ധതികൾ റദ്ദാക്കി;
ഇസ്ലാമിക ലോകത്ത് പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലതലത്തിൽ
സൗദി മദ്യവിൽപ്പന പദ്ധതികൾ റദ്ദാക്കി സൗദി അറേബ്യ 2026 മുതൽ 600 കേന്ദ്രങ്ങളിൽ മദ്യവിൽപ്പനയും ഉപയോഗവും അനുവദിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായതോടെ, സൗദി അറേബ്യ മദ്യവിൽപ്പന പദ്ധതി റദ്ദാക്കി എന്നത് രാജ്യത്തെ അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്ലാമിന്റെ തീവ്രമായ നിയമങ്ങൾ പാലിക്കുന്ന രാജ്യമായ സൗദി അറേബ്യയിലെ ഈ നീക്കം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ആണ് വഴി വച്ചത്. സംസ്കാരപരമായ മാ എന്നാൽ ഇസ്ലാമിക ചട്ടങ്ങളോടുള്ള നിഷ്ഠയും സാമൂഹിക സമ്മതിയുമാണ് ഈ തീരുമാനത്തിൽ നിന്ന് സൗദി അറേബ്യ പിന്മാറാൻ നിർണായകമായത്.
സഞ്ചാരികളെയും വിദേശ ബിസിനസ്സുകാരെയും ലക്ഷ്യമിട്ട് തീരുമാനമെടുത്തെങ്കിലും, രാജ്യത്തെ മതപരമായ സാംസ്കാരിക പശ്ചാത്തലങ്ങളിൽ ഈ ശ്രമം പരാജയപെട്ടതയാണ് വിലയിരുത്തൽ. സൗദി അറേബ്യ മദ്യവിൽപ്പന പദ്ധതി റദ്ദാക്കി എന്നത് വലിയ ഒരു രാഷ്ട്രീയ സന്ദേശവും ഉണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ തലത്തിലേക്ക് സൗദി നയം
സൗദി അറേബ്യയുടെ വിഷൻ 2030 നയത്തിൽ ഉൾപ്പെട്ട കാര്യങ്ങൾ നേരത്തെ പലതവണ ചർച്ചയായിട്ടുണ്ട്. സിനിമ തിയേറ്ററുകൾ, സംഗീതോത്സവങ്ങൾ, വനിതാ ഡ്രൈവിങ് തുടങ്ങി വിവിധ സമൂഹ പരിഷ്കരണങ്ങൾ തങ്ങളുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും, മദ്യവിൽപ്പന പോലെയുള്ള വിഷയത്തിൽ വിമർശനങ്ങൾ അതിരു കടന്നതിനാൽ പിൻമാറേണ്ടിവന്നു..
അന്താരാഷ്ട്ര തലത്തിൽ വളരെ ചർച്ച ചെയ്യപ്പെട്ടതാണ് സൗദിയുടെ മദ്യ നയം.. ലോകത്തെ പ്രമുഖ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ച ആകുകയും ചെയ്തു.. നിലവിൽ സൗദി ഈ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയെങ്കിലും ഭാവിയിൽ എണ്ണ ഇതര വരുമാനം മുന്നിൽ കണ്ടു വിഷൻ 2030 ഭാഗമായി ഭാവിയിൽ ഇത് വീണ്ടും സൗദിയുടെ സജീവ പരിഗണനയിൽ വരാൻ സാധ്യത ഉണ്ട്
മധ്യകിഴക്കിൽ സ്ത്രീകളുടെ അവകാശങ്ങൾ – പുതിയ നിയമങ്ങൾ വായിക്കുക

