സാബു ജേക്കബിന്റെ തീരുമാനത്തിനെതിരെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി
സാബു ജേക്കബിന്റെ തീരുമാനത്തിനെതിരെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി
പാർട്ടി ചെയർമാൻ സാബു ജേക്കബ് മറ്റ് നേതാക്കളുമായോ പ്രവർത്തകരുമായോ ആലോചന നടത്താതെയാണ് ബിജെപി സഖ്യത്തിൽ ചേരാനുള്ള തീരുമാനം എടുത്തതെന്ന് രാജിവെച്ച നേതാക്കൾ ആരോപിച്ചു. ഈ ഏകപക്ഷീയ തീരുമാനമാണ് പാർട്ടിക്കുള്ളിലെ അസന്തോഷത്തിന് കാരണമായതെന്ന് അവർ പറയുന്നു.
മുതലമടയിൽ ചേർന്ന യോഗത്തിൽ, ട്വന്റി ട്വന്റിയുമായി നടന്ന ലയനം അസാധുവാക്കിയതായും ഭാരവാഹികൾ പ്രഖ്യാപിച്ചു. പഴയപോലെ തന്നെ ജനകീയ വികസന മുന്നണി ’ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം തുടരുമെന്നും യോഗം തീരുമാനിച്ചു.
മുതലമടയ്ക്ക് പുറമെ നെന്മാറ, നെല്ലിയാമ്പതി തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ മേഖലകളിലെ നിരവധി പ്രവർത്തകർ പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
സെക്യുലർ സ്വഭാവം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ കൂട്ടായ്മയാകുമെന്ന പ്രതീക്ഷയിലാണ് പലരും പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ പെട്ടെന്ന് തീവ്ര രാഷ്ട്രീയ നിലപാടുള്ള മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനമാണ് പ്രവർത്തകരെ രൂക്ഷമായി എതിർക്കാൻ പ്രേരിപ്പിച്ചതെന്ന് അവർ വ്യക്തമാക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് സമാനമായ കൊഴിഞ്ഞുപോക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനകളും ശക്തമാകുകയാണ്.

![സാബു ജേക്കബിന്റെ തീരുമാനത്തിനെതിരെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി [kitex m d] [ sabu jacob ] twenty twenty](https://i0.wp.com/politicaleye.news/wp-content/uploads/2026/01/IMG-20260129-WA10551.webp?resize=800%2C445&ssl=1)