PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ഇന്ത്യ വാർത്തകൾ

ഖുർആൻ വചനം ഉദ്ധരിച്ച് രാഹുൽഗാന്ധി;

ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ ധൈര്യവുമായി ബന്ധപ്പെട്ട് ഖുർആൻ വചനം ഉദ്ധരിച്ച് രാഹുൽഗാന്ധി

<p id="<a-href="www.politicaleye.news/RahulGandhi-quoting-Quran;"ന്യൂഡൽഹി: ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ ധൈര്യവുമായി ബന്ധപ്പെട്ട് ഖുർആൻ വചനം ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മറുപടി പറയവേ, തെരഞ്ഞെടുപ്പിലുടനീളം പ്രതിപക്ഷ നേതാക്കൾ എങ്ങനെയാണ് ധൈര്യം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടവെയാണ് രാഹുൽ ഖുർആനിലെ സൂക്തവും ഉപയോഗിച്ചത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="<a-href="www.politicaleye.news/RahulGandhi-quoting-Quran;"എല്ലാ മതങ്ങളും സമാധാനം, അഹിംസ, ധൈര്യം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നിട്ടും പ്രതിപക്ഷത്തിനെതിരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും തങ്ങൾ ധൈര്യമുള്ളവരായിരുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു. തുടർന്നായിരുന്നു അദ്ദേഹം ഖുർആനിക സൂക്തം ഉദ്ധരിച്ചത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});<p id="<a-href="www.politicaleye.news/RahulGandhi-quoting-Quran;"20-ാം അധ്യായമായ താഹാ സൂറത്തിലെ 46-ാം വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് അദ്ദേഹം പറഞ്ഞത്. “ഇസ്‌ലാമിൽ, ഖുർആനിൽ പറയുന്നു- ‘നിങ്ങൾ ഭയപ്പെടേണ്ട. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്’- എന്ന്. അതായത് നിങ്ങൾ ഭയപ്പെടേണ്ട എന്ന് ഇസ്ല‌ാം പറയുന്നു”- അദ്ദേഹം വ്യക്തമാക്കി.

ഫിർഔൻ്റെ (ഫറോവ) അടുത്തേക്ക് പോയി ഉദ്ബോധനം നടത്താൻ പ്രവാചകൻ മൂസയോട് പറയുമ്പോൾ, അയാൾ ആക്രമിക്കുമെന്ന് ഭയമുണ്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തോടുള്ള അല്ലാഹുവിൻ്റെ മറുപടിയാണ് ഈ വാക്കുകൾ.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ നടത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും മണിപ്പൂർ സംഘർഷം, കർഷക സമരം, നീറ്റ്, അഗ്നിപഥ് വിഷയങ്ങൾ എന്നീ വിഷയങ്ങളും ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.

<p id="<a-href="www.politicaleye.news/RahulGandhi-quoting-Quran;"ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുകയും ആക്രമണങ്ങൾ നടത്തുകയുമാണ്. ബി.ജെ.പി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുൽ തുറന്നടിച്ചു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനങ്ങൾ എതിർത്തുവെന്നും രാഹുൽ വ്യക്തമാക്കി.

<p id="<a-href="www.politicaleye.news/RahulGandhi-quoting-Quran;"രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ‘ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു’- രാഹുൽ വിശദമാക്കി.

#rahulgandhi #congress #loksabha #quranverse

0 Reactions

Leave a Reply

Your email address will not be published. Required fields are marked *