PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ഇന്ത്യ വാർത്തകൾ

വംശഹത്യയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി;

<h3 class="wp-block-heading" id="നേരത്തെയും പ്രിയങ്ക ഗാന്ധി ഇസ്രായേലിന് ലോകം നൽകുന്ന പിന്തുണയെ വിമർശിച്ച് രംഗത്തുവന്നിരുന്നു;<p id="ന്യൂഡൽഹി: വംശഹത്യയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തെ അപലപിക്കാൻ ലോകത്തിലെ എല്ലാ സർക്കാറുകളോടും അവർ ആഹ്വാനം ചെയ്തു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="’സാധാരണക്കാർ, അമ്മമാർ, അച്ഛൻമാർ, ഡോക്ട‌ർമാർ, നഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ, എഴുത്തുകാർ, കവികൾ, മുതിർന്ന പൗരൻമാർ എന്നിവരും ആയിരക്കണക്കിന് കുട്ടികളും ഗസ്സയിൽ നടക്കുന്ന ഭയാനകമായ വംശഹത്യ കാരണം അനുദിനം തുടച്ചുനീക്കപ്പെടുകയാണ്. ഇവർക്കായി സംസാരിച്ചാൽ മാത്രം മതിയാകില്ല. വിദ്വേഷത്തിലും ആക്രമത്തിലും വിശ്വസിക്കാത്ത ഇസ്രായേലി പൗരൻമാർ ഉൾപ്പെടെയുള്ള ശരിയായ ചിന്താഗതിയുള്ള ജനങ്ങളും ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സർക്കാറുകളും ഇതിനെ അപലപിക്കണം. കൂടാതെ ഇസ്രായേലിനെ യുദ്ധം നിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും ധാർമിക ഉത്തരവാദിത്തമാണ്’ -പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574<p id="ബുധനാഴ്ച‌ യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത്‌ കയ്യടികൾ ഏറ്റുവാങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അവർ രൂക്ഷമായി വിമർശിച്ചു. നാഗരികതയും ധാർമികതയും ഊന്നിപ്പറയുന്ന ലോകത്ത് ഇസ്രായേലിൻ്റെ നടപടികളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ഇതിന് പകരം ഇസ്രായേൽ പ്രധാനമന്ത്രിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അദ്ദേഹം ഇതിനെ പ്രാകൃതവും നാഗരികതയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം തികച്ചും ശരിയാണ്. അയാളും അയാളുടെ സർക്കാറും ഏറെ പ്രാകൃതമാണ്. അവരുടെ പ്രാകൃത്വത്തിന് ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളുടെയും നിർലോഭമായ പിന്തുണയാണ് ലഭിക്കുന്നത്. ഇത് കണ്ടുകൊണ്ടിരിക്കുന്നത് ഏറെ ലജ്ജാവഹമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

<p id="നേരത്തെയും പ്രിയങ്ക ഗാന്ധി ഇസ്രായേലിന് ലോകം നൽകുന്ന പിന്തുണയെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഗസ്സയിൽ നീതിയുടെയും മാനവികതയുടെയും അന്താരാഷ്ട്ര മര്യാദയുടെയും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ അവർ വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ നടക്കുന്ന വംശഹത്യയിൽ ലോകം അന്ധരാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

<p id="#PriyankaGandhi

0 Reactions

Leave a Reply

Your email address will not be published. Required fields are marked *