നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് തമീം ബിൻ ഹമദിനോട് ക്ഷമ ചോദിച്ചു. ദോഹയിൽ ഹമാസ് പ്രതിനിധി സംഘം താമസിച്ചിരുന്ന സ്ഥലത്ത് നടന്ന വ്യോമാക്രമണത്തെ തുടർന്നാണ് മാപ്പു പറച്ചിൽ ഉണ്ടായത്.
വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ, ദോഹ നഗരത്തിൽ നടന്ന ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണം ആയിരുന്നു. വലിയ രീതിയിൽ സ്‌ഫോടനങ്ങൾ ഉണ്ടായതോടെ ഖത്തർ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഖത്തറുമായി ബന്ധം നിലനിർത്തുക ഗാസയിലും മിഡിൽ ഈസ്റ്റിലുമുള്ള രാഷ്ട്രീയ നീകങ്ങൾക്ക് നിർണായകമാണെന്ന് ഇസ്രായേൽ കരുതുന്നു. അതിനാൽ തന്നെ സംഭവത്തെ “അനാവശ്യമായൊരു പിഴവ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയോട് നേരിട്ടുള്ള ക്ഷമാപണം നടത്തി.
ഇസ്രായേലിന്റെയും ഖത്തറിന്റെയും നയതന്ത്ര ബന്ധങ്ങളിൽ ഈ സംഭവം വലിയ തിരിച്ചടി ആണ് ഉണ്ടായത് . ഖത്തർ, ഗാസയിലെ സമാധാന ശ്രമങ്ങളുടെയും ബന്ദി മോചനം ഉൾപ്പെടെയുള്ള കാര്യങ്ങളുടെയും പ്രധാന കേന്ദ്രമായതിനാൽ, ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും സൂക്ഷ്മ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.| middileeastnews |qater |Israel |Netanyahu apologizes to Qatar
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു

