PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗘𝗻𝘁𝗲𝗿𝘁𝗿𝗮𝗶𝗻𝗺𝗲𝗻𝘁 𝗺𝗮𝗹𝘆𝗮𝗹𝗮𝗺 𝗡𝗲𝘄𝘀𝙲𝚎𝚕𝚎𝚋𝚛𝚒𝚝𝚢 𝙽𝚎𝚠𝚜Entertainment News

നടൻ ബാബുരാജിനെതിരെ സരിത

അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജ് മത്സരിക്കുന്നതിൽ ഞെട്ടലോടെ സരിത എസ് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്‌

അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) എന്ന സിനിമാതാര സംഘടനയുടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിൽ എനിക്കെന്താ റോൾ എന്ന് ചോദ്യമുണ്ടാകാം. എനിക്ക് യാതൊരു റോളും ഇല്ല.

ഞാൻ ഒരു സിനിമ പ്രേക്ഷിക മാത്രമാണ്. ഈ സംഘടനയുമായി എനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല. എങ്കിലും, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരാളുടെ പേര് കാണുമ്പോൾ ഒരുപാട് അനുഭവങ്ങൾ മനസ്സിൽ വന്നപ്പോൾ ഇക്കാര്യം തുറന്ന് പറയാതെ വയ്യ എന്ന് തോന്നിപോയി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ നടൻ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണ്.

എനിക്ക് അതിശയവും അതോടൊപ്പം ഞെട്ടലുമാണ് ഉണ്ടായത്. കാരണം, ഒരു സാധാരണക്കാരിയായ സ്ത്രീയായ ഞാൻ ചികിത്സക്കും പോലും ബുദ്ധിമുട്ടുന്ന അത്യന്തം പ്രതിസന്ധിയിയിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത്. ഈ ബാബുരാജ് എന്ന വ്യക്തിയെ കുറിച്ച് എനിക്ക് നേരിട്ടുള്ള അനുഭവങ്ങളുണ്ട് –

2018ൽ സംഭവിച്ചത്

എനിക്ക് 2018 ൽ രോഗം തുടങ്ങുന്ന ഘട്ടമായിരുന്നു. ആ സമയത്ത് എനിക്ക് നല്ലൊരു ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ, ഇന്നത്തെ നിലയിലേക്ക് കാര്യങ്ങൾ എത്താറില്ലായിരുന്നു.
ആ സമയത്ത്, ശ്രീ മോഹൻലാൽ ബാബുരാജിന് എന്റെ ചികിത്സക്കായി തുക കൈമാറിയിരുന്നു. പക്ഷേ ആ തുക എനിക്ക് കിട്ടിയില്ല. പകരം, ബാബുരാജ് സ്വന്തം പേരിൽ എടുത്തിട്ടുള്ള KFC (Kerala Financial Corporation) ലോൺ തുക അടച്ചു തീർത്ത് ജപ്തി ഒഴിവാക്കിയെന്നാണ് പിന്നീട് അറിഞ്ഞത്.

എന്നോട് മാത്രമാണോ ഇങ്ങനെയൊരു സംഭവം ഉണ്ടായത്? എന്ന് അന്വേഷിച്ചപ്പോൾ വ്യക്തമാവുന്നത്, ഇദ്ദേഹം കേരളത്തിലും ദുബായിലുമായി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ്.

ദുബായിലെ തട്ടിപ്പും തെളിവുകളും

ദുബായിൽ നടന്ന ഒരു വലിയ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹം അങ്ങോട്ട് വീണ്ടും പോകാറില്ലെന്നതാണ് സത്യാവസ്ഥ.
ഇദ്ദേഹത്തിന്റെ പാസ്പോർട്ട്, റസിഡന്റ് കാർഡ് കോപ്പികൾ എന്നിവ എന്റെ കൈവശം ഉണ്ട് — ആർക്കുവേണമെങ്കിലും പരിശോധിക്കാൻ തരാൻ ഞാൻ തയ്യാറാണ്.

“അമ്മ” എന്ന സംഘടനയും സ്ത്രീ സുരക്ഷയും

“അമ്മ” എന്നത് സ്ത്രീകളും അംഗങ്ങളായുള്ള ഒരു വലിയ സിനിമാ സംഘടനയാണ്. ഇത്തരം വലിയ ഉത്തരവാദിത്തമുള്ള സ്ഥാനത്തേക്ക് ആരോപണങ്ങളിൽ ഉൾപ്പെട്ട ഒരാൾ വരിക എന്നത് ഭാവിയിലുണ്ടാകാവുന്ന അപകടങ്ങൾക്കായി മുന്നറിയിപ്പ് കൂടിയാണ്.

പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ…

സ്ത്രീകളുടെ പ്രായം ഈ വ്യക്തിക്ക് പ്രശ്നമല്ല എന്നത് അദ്ദേഹത്തിന്റെ മുൻ പ്രവർത്തികളിൽ നിന്ന് നിന്ന് വ്യക്തമാണ്.

https://www.facebook.com/share/p/16uwKdKmUn

നിയമനടപടികളും വ്യക്തിപരമായ പിന്മാറ്റവും

ഇദ്ദേഹത്തിനെതിരെ ഞാൻ നിയമപരമായ നടപടികൾ തുടർന്നിട്ടുണ്ട്. പക്ഷേ, അതിനാൽ മറ്റു പലർക്കും ബുദ്ധിമുട്ടുണ്ടാകുമോ എന്ന ആശങ്കകൊണ്ട് അന്ന് ഞാൻ പൂർണ്ണമായി മുന്നോട്ട് പോയില്ല.
എങ്കിലും എന്റെ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

“അമ്മ”യുടെ ജനറൽ സെക്രട്ടറി ആകാൻ ഈ വ്യക്തി യോജിച്ചവനല്ല.

ഈ വെളിപ്പെടുത്തൽ എനിക്ക് വ്യക്തിപരമായ കാര്യം മാത്രമല്ല. അത് പൊതുവായ ഒരു മുന്നറിയിപ്പാണ് — അത്തരം സ്ഥാനങ്ങൾ ഭദ്രതയുള്ള, വിശ്വസ്തരായ വ്യക്തികൾക്ക് മാത്രമായിരിക്കണം.
സിനിമാരംഗത്തെ സ്ത്രീകളുടെയും, സഹതാരങ്ങളുടെയും വിശ്വാസം ഉൾകൊള്ളാൻ കഴിയുന്ന ഒരാളായിരിക്കണം ആ സ്ഥാനത്തു വരേണ്ടത്.

#AMMAElection #BaburajControversy

#MalayalamCinema #AMMAGeneralSecretary

#MalayalamNews


0 Reactions

Leave a Reply

Your email address will not be published. Required fields are marked *