PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾmalayalam

സ്കൂൾ മുറ്റത്ത് അവസാന നിമിഷം മിഥുനിന് അന്ത്യാഞ്ജലി

സങ്കട കടലായി തേവലക്കര: സ്കൂൾ മുറ്റത്ത് അവസാന നിമിഷം മിഥുനിന് അന്ത്യാഞ്ജലി; അമ്മ എത്തി, ജനക്കടലായി വിലാപം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരൻ മിഥുനിന് അവസാന അന്ത്യഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ എത്തി. സ്കൂൾ മുറ്റം സങ്കടകടലായി മാറിയപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരും ആ കുട്ടിയെ വിട പറയാനെത്തിയത് കണ്ണീരോടെ.

സ്കൂളിന്റെ മുറ്റത്ത്, ഒരു കുട്ടിയുടെ യാത്ര അവസാനിച്ചു…

രാവിലെ 10 മണിക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മിഥുനിന്റെ മൃതദേഹം വിലാപയാത്രയായി പുറപ്പെട്ടത്. സ്കൂൾ അങ്കണത്തിലേക്ക് കയറിയത് കുട്ടിയുടെ അവസാന വരവായി.കൂടെ പഠിച്ചിരുന്ന, സഹപാഠികളും ആദ്യാപകരും അവനെ അവസാനമായി യാത്രയാക്കാൻ എത്തിയത് അവിടെ കൂടി നിന്നവരുടെ കണ്ണുകളെ കണ്ണീരിലാഴ്ത്തി.. “മിഥുനേ… ഞങ്ങൾ നിന്നെ മറക്കില്ല” എന്നുള്ള വിലാപങ്ങളും തങ്ങളുടെ പ്രിയ കൂട്ടുകാരൻ ഇനിയില്ല എന്നുള്ളത് പലർക്കും ഉൾകൊള്ളാൻ ആയില്ല.

12 മണി മുതൽ മിഥുനിന്റെ മൃതദേഹം സ്കൂളിന്റെ പരിസരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു. കുട്ടികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ അവസാനമായി ഒരുനോക്ക് കാണാൻ എത്തി. കുറേ പേർ അവന്റെ അനുഭവങ്ങൾ പങ്കുവെച്ച് പ്രതികരണങ്ങൾ കുറിച്ചു:

“ഇന്നലെ വരെ ഈ സ്കൂളിൽ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്ന മിഥുനെ ഇന്നിപ്പോൾ ഈ നിലയിൽ കാണേണ്ടി വരുമെന്ന് കരുതിയില്ല. ഒരു വിദ്യാർത്ഥി സങ്കടത്തോടെ പറഞ്ഞു.

തുര്‍ക്കിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം അമ്മ സുജ, രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിൽ എത്തി. പ്രത്യേക പൊലീസ് അകമ്പടിയോടെ കൊല്ലത്തേക്ക് എത്തിയത്. വീട്ടിലെത്തിയ അമ്മയെ ആശ്വാസം നൽകാൻ ശ്രമിച്ച ബന്ധുക്കളെയും നാട്ടുകാരെയും ക്ഷിതാക്കളെയും കണ്ണീരിലാഴ്ത്തി

വൈകിട്ട് അഞ്ചിന് സംസ്കാകാരം

സ്കൂളിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് മിഥുനിന്റെ സംസ്‌കാരം വിളന്തറയിലെ വീട്ടുവളപ്പിലാണ് നടക്കും. നിയമസഭാ അംഗങ്ങൾ, പ്രാദേശിക നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാഭാസ വകുപ്പിന്റെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി

നിയമനടപടി: പ്രധാനാധ്യാപിക സസ്പെൻഡ്, വിശദമായ അന്വേഷണം

മിഥുനിന്റെ മരണത്തിൽ സ്കൂൾ ഭരണ സംവിധാനത്തെയും കെഎസ്ഇബിയെയും ഉത്തരവാദികൾ ആണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പ്രധാനാധ്യാപിക സുജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. കെഎസ്ഇബി അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കുടുംബത്തിന് കൈമാറി.

അപകട കാരണമെന്ത്?

മിഥുന് ഷോക്കേറ്റ് മരിച്ചത് സ്കൂളിന് സമീപത്തുള്ള കെഎസ്ഇബി ലൈൻ തകരാറിലായിരുന്നോ എന്ന സംശയം ഉണ്ട്. അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. സ്കൂളിന് സമീപത്തെ വൈദ്യുതി പോസ്റ്റുകൾ അടിയന്തിരമായി മാറ്റുന്നതിനുള്ള നടപടി നിലവിൽ ആരംഭിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണം

പ്രധാനാധ്യാപികയെ മാത്രം ഉത്തരവാദിയാക്കുന്നതിലൂടെ സ്കൂൾ മാനേജ്മെന്റ് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. “മിഥുനിന്റെ മരണത്തിൽ കൃത്യമായ നടപടി ഉണ്ടാകണം. കുട്ടികളുടെ സുരക്ഷയിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.” – വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടർന്നു.

  • മിഥുന്‌ മരണം
  • കൊല്ലം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
  • തേവലക്കര സ്കൂൾ അപകടം
  • കുട്ടികളുടെ സുരക്ഷ സ്കൂളിൽ
  • കെഎസ്ഇബി ലൈൻ അപകടം
  • മലയാളം വാർത്തകൾ
  • Kerala school student death
  • shocking school incident Kerala
  • കെഎസ്ഇബി സാങ്കേതിക പിഴവ്

ഓരോ രക്ഷിതാവിനും ഇത് കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു ഓർമ്മപെടുത്തൽ കൂടിയാണ്. ഈ മരണത്തിൽ നിന്നും പാഠം പഠിച്ചേ തീരൂ — ഇന്നൊരു മിഥുന് പോയാൽ നാളെ മറ്റൊരാൾ പോകാതിരിക്കാൻ.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *