മനുഷ്യനെ കുളിപ്പിക്കുന്ന വാഷിങ് മെഷീൻ
യമഡയുടെ ‘ഹ്യൂമൻ വാഷിംഗ് മെഷീൻ’ ലോക ശ്രദ്ധ നേടുന്നു
ജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക് നിർമ്മാതാക്കളായ യമഡ ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി ഒരു ഉപകരണം കണ്ടു പിടിച്ചിരിക്കുകയാണ് — മനുഷ്യർക്കായി രൂപകൽപ്പന ചെയ്ത ഒരു അത്യാധുനിക Human Washing Machine . ശരീരം കഴുകൽ, ഉണക്കൽ, മസാജിംഗ്, സംഗീതം കേൾപ്പിക്കൽ വരെ ഒറ്റ സംവിധാനം കൊണ്ടു ചെയ്യാനുള്ള കഴിവാണ് ഈ യന്ത്രത്തിന്റെ സവിശേഷത.
ഏകദേശം $385,000 മുതൽ $400,000 വരെ വിലയിരുത്തപ്പെടുന്ന ഈ ഉപകരണം സാധാരണ ഉപഭോക്താക്കളേക്കാൾ ലക്ഷ്വറി സെന്ററുകൾ, ആശുപത്രികൾ, സ്പാ കേന്ദ്രങ്ങൾ എന്നിവയാണ് കൂടുതൽ ലക്ഷ്യമിടുന്നത്. മുതിർന്നവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും സൗകര്യപ്രദമായ ബാത്തിംഗ് അനുഭവം ലഭ്യമാക്കുക എന്നതാണ് യമഡയുടെ ലക്ഷ്യം.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦യന്ത്രത്തിനുള്ളിൽ പ്രവേശിച്ചാൽ, ശരീര ഉഷാമാവ് ആയുള്ള സമ്പർക്കം ഉറപ്പാക്കുന്ന ഓട്ടോമാറ്റിക് സെൻസറുകൾ പ്രവർത്തിക്കാൻ തുടങ്ങും. വെള്ളത്തിന്റെ താപനില, സമ്മർദ്ദം, ഫോമിന്റെ അളവ് എന്നിവ ഉപയോക്താവിന്റെ സൗകര്യത്തിന് അനുസരിച്ച് യന്ത്രം സ്വയം ക്രമീകരിക്കും. ശരീരം നനച്ചതിനുശേഷം സോഫ്റ്റ് സ്പ്രേ സിസ്റ്റം ഉപയോഗിച്ച് ശരീരം വൃത്തിയായി ശുദ്ധീകരിക്കുന്നു. ശേഷം ഒന്നിലധികം നോസിലുകൾ ഉപയോഗിച്ച് പൂർണ്ണമായി ഉണക്കുകയും, അതിനിടെ ഉപയോക്താവിന് ഇഷ്ടപ്പെട്ട സംഗീതം പ്ലേ ചെയ്യുകയും ചെയ്യും.
ജപ്പാനിൽ ഇതിനോടകം ചെയ്യപ്പെടുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഈ Human Washing Machine ഭാവിയിൽ ആശുപത്രികളും ഹൈ-ടെക് കെയർ ഹോമുകളും ഉപയോഗിക്കുന്ന ഒരു പുതിയ സ്റ്റാൻഡേർഡ് ആകുമെന്ന് കരുതുന്നു. മനുഷ്യർക്ക് വേണ്ടിയുള്ള ഭാവിയിലേക്കുള്ള കാത്തിരിപ്പിൽ യമഡയുടെ ശ്രദ്ധ നേടുകയാണ്.
