അദാനി പോർട്ട് ചെയർമാനായി ഇസ്രായേൽ സ്ഥാനപതി: വിമർശനവുമായി മഹുവ മൊയ്ത്ര;
ന്യൂഡൽഹി: ഇസ്രയേലിലെ അദാനിയുടെ തുറമുഖത്തിന്റെ ചെയർമാനായി മുൻ ഇസ്രായേൽ സ്ഥാനപതി ചുമതലയേറ്റതിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് മഹുവ മൊയ്ത്ര. 2018-21ൽ ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയായിരുന്ന റോൺ മൽക്കയാണ് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖ കമ്പനിയുടെ (എച്ച്.പി.സി) എക്സിക്യുട്ടീവ് ചെയർമാനായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്.
അദാനിയുടെ ഇസ്രായേൽ ഇടപാടുകൾ എത്രത്തോളം വൃത്തിയുള്ളതാണെന്ന് റോൺ മൽക്കയുടെ നിയമനം വ്യക്തമാക്കുന്നുണ്ടെന്ന് മൊയ്ത്ര പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹിന്ദുത്വ പ്രോപഗൻഡ സിനിമയായ വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസി’നെതിരെ വിമർശനമുന്നയിച്ച ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെതിരെ റോൺ മൽക്ക പരസ്യമായി രംഗത്തെത്തിയിരുന്നു. റോൺ മൽക്കയും സംഘ്പരിവാറും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെിതെന്നും ആരോപണമുയരുന്നുണ്ട്. അദാനിയുടെ കുളിമുറിയിൽ എല്ലാവരും നഗ്നരാണെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p class="0693E3 has-link-color" id="a“ഇന്ത്യയിലെ ഇസ്രായേൽ മുൻ സ്ഥാനപതിയെ അദാനിയുടെ ഹൈഫ പോർട്ട് ചെയർമാനായി നിയമിച്ചു! അദാനിയുടെ ഇസ്രായേൽ ഇടപാടുകൾ എത്രത്തോളം വൃത്തിയുള്ളതാണെന്ന് ഈ മനുഷ്യൻ പുരപ്പുറത്തുകയറി വിളിച്ചുകൂവുന്നുണ്ട്. ബോളിവുഡിലെ ഹിന്ദുത്വ പ്രോപഗൻഡ സിനിമയെ വിമർശിച്ചതിന് ചലച്ചിത്ര നിർമാതാവ് നദവ് ലാപിഡിനെ ഇയാൾ (റോൺ മൽക്ക) അപലപിച്ചിരുന്നു. അദാനിയുടെ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്’ എന്നായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്.<figure class="wp-block-image size-full" id="a

