
ബംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോങ്ങിലെത്തിയതിനിടെയാണ് നടിക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിനേഴാം വിവാഹ വാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സ്പന്ദന അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ചൊവ്വാഴ്ച ബംഗളൂരുവിലെത്തിക്കും. 2007ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. ഇരുവർക്കും ശൗര്യ എന്നൊരു മകനുമുണ്ട്. 2017ൽ രവിചന്ദ്രന്‍റെ അപൂർവ എന്നചിത്രത്തിലൂടെയാണ്സിനിമയിലെത്തിയത്.
You must log in to post a comment.