വെബ് ഡസ്ക് :- മലയാളികളുടെ പ്രിയപ്പെട്ട നായിക ഹണി റോസ് ഏത് വസ്ത്രത്തിലും ഏത് വേഷത്തിലും സുന്ദരിയായി തിളങ്ങുന്ന മലയാളത്തിലെ ചുരുക്കം ചില നായിക മാരിൽ ഒരാളാണ് ഹണി
അത് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണ രീതിയും പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി വക്കാറുണ്ട്
ഈയിടെ വയനാട് ഒരു ഉദ്ഘാടനവുമായി ബന്ധപെട്ട് ധരിച്ച വസ്ത്രം വിവാദമായിരുന്നു, വിവാദത്തിലും വിമർശനത്തിലും മനം മടുത്തു കേസ് കൊടുക്കുന്നത് വരെ ചിന്തിച്ചു എന്ന് താരം പറഞ്ഞു. തനിക്ക് എതിരെ ഉള്ള ബോഡി ഷൈമിങ്ങിന്റെ സർവ്വ പരിധിയും ലംഖിച്ചു എന്ന് താരം പറഞ്ഞു.
ഏത് വസ്ത്രം ധരിക്കണം ഏത് വസ്ത്രം ധരിക്കേണ്ട എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്, അവർ ധരിക്കുന്ന വസ്ത്രത്തിൽ അവർ സന്തോഷവതിയാണങ്കിൽ പിന്നെ ഇത്തരം ബോഡി ഷൈമിംഗ് വിവാദങ്ങളൊക്കെ അനാവശ്യമല്ലേ
