PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

തൃശ്ശൂരിൽ ജിം ട്രെയിനർ വീടിനുള്ളിൽ മരിച്ച നിലയിൽ

ജിം ട്രെയിനർ മാധവ് വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശൂർ: ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിന് സമീപം യുവാവ് മരിച്ച നിലയിൽ കാണപ്പെട്ടു. ചങ്ങാലി വീട്ടിൽ മണിയുയുടെയും കുമാരിയുടെയും മകൻ മാധവ് (28) ആണ് മരിച്ചത്.

എല്ലാ ദിവസവും പുലർച്ചെ നാല് മണിയോടെയാണ് മാധവ് ജിമ്മിലേക്ക് പോകാറുള്ളത്. ഇന്ന് രാവിലെ 4.30ഓടെ മകൻ എഴുന്നേറ്റില്ലെന്ന് കണ്ടതോടെ അമ്മ വിളിച്ചു. വാതിൽ തുറക്കാതെ വന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറക്കുകയായിരുന്നു. പിന്നാലെ മാധവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ അമ്മയും മാധവുനുമാണ് താമസിച്ചിരുന്നത്. അച്ഛൻ മണി വിദേശത്താണ് ജോലി ചെയ്യുന്നത്.

പ്രദേശത്തെ പ്രമുഖ ജിം ട്രെയിനറായ മാധവിന്റെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളിലും നാട്ടുകാരിലും ആഴത്തിലുള്ള ദുഃഖം സൃഷ്ടിച്ചു.

തൃശൂർ ജില്ലയിലെ വർത്തകൾക്കായി ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക 👇🏻

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
0 Reactions