PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ഹാസ്യത്തിലൂടെ ജീവിത സത്യങ്ങൾ പറഞ്ഞ പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട

𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢
𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢
Editor-in-Chief | PoliticalEyeNews [PEN]

ഹാസ്യത്തിലൂടെ ജീവിതസത്യങ്ങൾ പറഞ്ഞ പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട

ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ ഇനി ഓർമ്മകളിൽ മാത്രം.സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വീട്ടുവളപ്പിൽ നടക്കും ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും മലയാളിയുടെ മനസ്സിൽ എന്നും ജീവനോടെ തുടരും.

ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു ശ്രീനിവാസന്റെ കല. സാധാരണ മനുഷ്യന്റെ വേദനകളും വൈരുധ്യങ്ങളും സമൂഹത്തിന്റെ നേർക്കാഴ്ചകളും അദ്ദേഹം അവതരിപ്പിച്ചത് ആർക്കും മറക്കാനാവാത്ത ശൈലിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ വെറും സിനിമാ കഥാപാത്രങ്ങളായിരുന്നില്ല; മലയാളിയുടെ സ്വന്തം ജീവിതത്തിന്റെ പ്രതിബിംബങ്ങളായിരുന്നു.

തിരക്കഥാകൃത്തായും നടനുമായും സംവിധായകനായും ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതമാണ്. സാമൂഹിക നീതിയും രാഷ്ട്രീയ ബോധവും മനുഷ്യസ്നേഹവും ചേർന്ന രചനകളിലൂടെ, വിനോദത്തിന്റെ അതിരുകൾ കടന്നുള്ള സിനിമകൾ ശ്രീനിവാസൻ മലയാളിക്ക് സമ്മാനിച്ചു.

ഒരു തലമുറയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രതിഭയുടെ വിടവ് ഒരിക്കലും നികത്താനാവില്ല. പകരം വെക്കാനില്ലാത്ത കലാകാരനെയാണ് മലയാളത്തിനു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകളും കഥാപാത്രങ്ങളും ആശയങ്ങളും എന്നും നമ്മോടൊപ്പം തന്നെ ഉണ്ടാകും.

പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമം. 🙏

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

ശ്രീനിവാസൻ മലയാളം സിനിമ

0 Reactions