കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെകുത്തേറ്റുമരിച്ചഡോക്ടർവന്ദനദാസിന്റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു.ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെയാണ് വന്ദനയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്കാര ചടങ്ങുകൾ. കടുത്തുരുത്തിമുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നാളെ ഉച്ചവരെകടുത്തുരുത്തിയിലെവീട്ടിൽപൊതുദർശനം നടത്തും.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കോട്ടയംസ്വദേശിനിയായ ഡോക്ടർ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരുപ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.പ്രതിഅക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടർഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾചവിട്ടിവീഴ്ത്തുകയായിരുന്നു.
വന്ദനയുടെശരീരത്തിൽ പതിനൊന്ന് കുത്തുകൾ ഏറ്റതായിട്ടാണ്പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലുംതലയിലുമേറ്റ കുത്തുകളാണ് മരണത്തിനുകാരണമായതെന്നാണ്റിപ്പോർട്ടിൽപറയുന്നത്.അതേസമയം, കേസിലെ പ്രതി സന്ദീപിനെകൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തുടർന്ന് സന്ദീപിനെ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കുകൊണ്ടുപോയി.
പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം വന്ദനയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു. നൂറുകണക്കിനു പേരാണ്ഇവിടെയെത്തി വന്ദനയ്ക്ക്അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളജിലുംപൊതുദർശനത്തിനു വച്ചപ്പോഴും വൻ ജനാവലിയാണ് വന്ദനയെഅവസാനമായി ഒരുനോക്ക്കാണാൻ ഒഴുകിയെത്തിയത്.
കോട്ടയംകടുത്തുരുത്തിയിൽ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലുള്ള മോഹൻദാസിന്റെ ഏക മകൾ ആയിരുന്നു വന്ദന ദാസ്. ഡ്യൂട്ടിക്ക് ഇടയിൽ ആയിരുന്നു ഡോക്ടറെ കൊലപ്പെടുത്തിയത്. പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപ് ആണ് വന്ദനയെ കുത്തിക്കൊന്നത്. ഇയാൾ ലഹരിമരുന്നിനു അടിമ ആയിരുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതേസമയം സ്കൂളിലെകുട്ടികളോടൊക്കെ മികച്ച പെരുമാറ്റമുള്ളവ്യക്തിയാണ് സന്ദീപെന്നാണ് സഹപ്രവർത്തകർ പറയുന്നത്.നിർണായക വെളിപ്പെടുത്തലുമായി നെടുമ്പന യു പി സ്‌കൂളിലെസഹപ്രവർത്തകർ തന്നെയാണ് രംഗത്തെത്തിയത്.
സ്കൂളിൽ സന്ദീപ് പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയല്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. പത്ത് മണിക്ക്സ്‌കൂളിലെത്തിക്കഴിഞ്ഞാൽ നാല് മണിക്ക് തിരിച്ചു പോകുകയാണ് പതിവ്. അതുവരെമറ്റ്പ്രശ്നങ്ങളൊന്നും ഇയാൾ ഉണ്ടാക്കിയിട്ടില്ലെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.കുട്ടികളോടൊക്കെനല്ലപെരുമാറ്റമായിരുന്നു. എന്നാൽ ഇയാൾ ആരോടും വലിയ അടുപ്പത്തിന് നിൽക്കാറില്ലായിരുന്നെന്നും സഹപ്രവർത്തകർ ഓർമ്മിക്കുന്നു.മാർച്ചിൽ സ്കൂൾ അടച്ചിരുന്നു. അതിനുശേഷം നടന്ന സ്റ്റാഫ് മീറ്റിംഗിൽ സന്ദീപ് പങ്കെടുത്തിരുന്നില്ല. അമ്മയ്ക്ക്സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹപ്രവർത്തകർ പറയുന്നു.
ഹൗസ് സർജൻസിയും പൂർത്തിയാക്കി എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഒരു സ്വീകരണം നൽകാൻ തയ്യാറെടുക്കുകയായിരുന്നു നാട്ടുകാരും. പക്ഷേ, നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി വന്ദന ദാസ് ഇനി ഈ വീട്ടുമുറ്റത്തേക്കെത്തുക നിശ്ചലയായാണ്.
വ്യവസായിയായ മോഹൻ ദാസിൻറെ ഏകമകളാണ് കൊല്ലപ്പെട്ട വന്ദനദാസ്. അബ്കാരിബിസിനസുകാരനായ മോഹൻ ദാസുംവസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കൾ. പ്ലസ് ടു വരെ നാട്ടിൽ തന്നെ പഠിച്ചിരുന്ന വന്ദനദാസ് അസീസിയ മെഡിക്കൽ കോളേജിലാണ്എംബിബിഎസ്പൂർത്തിയാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെവളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
You must log in to post a comment.