പാകിസ്ഥാനിൽ അണകെട്ട് തകർന്നു
കനത്ത മഴയിൽ ചഹാൻ അണക്കെട്ട് തകർന്നു; റാവൽപിണ്ഡിയിൽ വലിയ വെള്ളപ്പൊക്കം
പാകിസ്ഥാനിൽ അണകെട്ട് തകർന്നു പാകിസ്ഥാനിലെ റാവൽപിണ്ഡിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചഹാൻ അണക്കെട്ട് തകർന്നതായി റിപ്പോർട്ടുകൾ. ശക്തമായ പേമാരിയിൽ കുത്തി ഒഴുകിയെത്തിയ വെള്ളത്തിൽ അണക്കെട്ട് തകർന്നതോടെ സമീപ പ്രദേശങ്ങളിൽ വലിയ ദുരന്തം വിതച്ചിരിക്കുകയാണ്.
ഉടൻ തന്നെ അണക്കെട്ടിന്റെ ചുറ്റുവട്ടങ്ങളിലുള്ള ഗ്രാമങ്ങൾക്കും താമസപ്രദേശങ്ങൾക്കും മുന്നറിയിപ്പുകൾ നൽകി, ദുരന്തനിവാരണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശവാസികളുടെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി സൈന്യത്തെയും വിദഗ്ധ രക്ഷാസേനകളെയും ഉൾപ്പെടുത്തി അടിന്തര നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായി റിപ്പോർട്ട് ഉണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നിരവധി വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും നൂറിലധികം കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയുന്നു. വിദ്യാലയങ്ങൾ അടച്ചിട്ടതോടൊപ്പം ഗതാഗത സംവിധാനവും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയെ മുൻനിർത്തി കൂടുതൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ശ്രമങ്ങൾ പുരോഗമിക്കുന്നു.
വെള്ളപ്പൊക്ക ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്കായി ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. അതേസമയം, ചഹാൻ അണക്കെട്ടിന്റെ തകർച്ചയ്ക്ക് പിന്നിൽ അണക്കെട്ടിന്റെ പരിപാലനത്തിൽ ഉണ്ടായ വീഴ്ചയാണോ എന്ന് കാരണം നിർണ്ണയിക്കാനുള്ള അന്വേഷണം തുടങ്ങി.
പാകിസ്ഥാനിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന കനത്ത മഴ നിരവധി ജില്ലകളിൽ ദുരന്തം വിതച്ചിരുന്നു. ഇന്നലെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്ത് മരണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥ വകുപ്പ് അധികം മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.
ചഹാൻ അണക്കെട്ടിന്റെ തകർച്ചയോടെ അവിടുത്തെ ജലവിതരണ സംവിധാനവും പൂർണ്ണമായും തകരാറിലായി. ഈ അണക്കെട്ടിൽ നിന്നാണ് റാവൽപിണ്ഡി നഗരത്തിലെ പ്രധാന ജലവിതരണം നടന്നിരുന്നത്.
സംഭവം ദുരന്തമായി മാറാതിരിക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഫലപ്രഥമായാൽ മാത്രമേ ഇനി സ്ഥിതി നിയന്ത്രിക്കാനാകൂ.
[peus_subscription_form]


