ഡിഎംകെ വക്താവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചെന്നൈ : ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് സംസാരിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ ഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി.പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ശിവാജിയെ നീക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ അറിയിച്ചു.
ഡിഎംകെയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബുവിനെ അധിക്ഷേപിച്ച് കൃഷ്ണമൂർത്തി പ്രസംഗിച്ചത്. നേരത്തെ, തമിഴ്നാട് ഗവർണർക്ക് എതിരെ നടത്തിയ പരാമർശത്തിൽ കൃഷ്ണമൂർത്തിയെ ഡിഎംകെ സസ്പെൻഡ് ചെയ്തിരുന്നു.
വാർത്തകൾ വാട്സ്ആപ്പ് വഴി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക

You must log in to post a comment.