PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

അഞ്ചു വർഷം നേരിട്ടത് ക്രൂര പീഡനം:യുവമോർച്ച നേതാവിനെതിരെ ആരോപണവുമായി യുവതി

അഞ്ചു വർഷം നേരിട്ടത് ക്രൂര പീഡനം:യുവമോർച്ച നേതാവിനെതിരെ ആരോപണവുമായി യുവതി

മരട്: അഞ്ചു വർഷത്തോളം ഒന്നിച്ച് താമസിച്ചിരുന്ന യുവതിയെ പൂട്ടിയിട്ടും ക്രൂരമായി മർദിച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി യുവതി. യുവമോർച്ച ജില്ലാ സെക്രട്ടറി ഗോപു പരമശിവന് എതിരേ ആണ് ആരോപണങ്ങൾ. ശ്വാസം മുട്ടിച്ച് കൊല്ലാൻ വരെ ശ്രമിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

യുവതിയുടെ മൊഴി അനുസരിച്ചു ബെൽറ്റ്, ചാർജർ കേബിൾ, ഷൂസ്, ചട്ടുകം എന്നിവ ഉപയോഗിച്ചുള്ള മർദനം ദിവസവും പതിവായിരുന്നു. തല്ലിയ ശേഷം അതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും എടുത്ത് സൂക്ഷിക്കുമായിരുന്നു ഗോപു. “ഇങ്ങനെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് അയാൾ പറയും” എന്ന യുവതിയുടെ വാക്കുകൾ ക്രൂരതയുടെ അളവ് വ്യക്തമാക്കുന്നു.

ഹെൽമെറ്റ് താഴെവെച്ചുവെന്ന ചെറിയ കാരണത്തിനു മാത്രമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണമെന്നാണ് വെളിപ്പെടുത്തൽ. “ഞാൻ ശ്വാസം മുട്ടി വീണു. മരിച്ചെന്നു കരുതി എന്നെ ഇട്ടിട്ട് പോയിരിക്കാം. ബോധം വന്നപ്പോൾ വസ്ത്രം ധരിച്ച് സഹോദരിയുടെ വീട്ടിലേക്ക് ഓടി” — യുവതി പറയുന്നു.

അഞ്ചുവർഷമായി ഒപ്പം താമസിച്ചിരുന്നുവെങ്കിലും ബന്ധുക്കൾക്ക് പുറത്തുള്ളവർക്ക് ഈ കാര്യം അറിയില്ലായിരുന്നു. ഗോപു പുറത്തുള്ളവരോട് താൻ സിംഗിൾ ആണെന്നു പറയാറുണ്ടെന്നും യുവതി വ്യക്തമാക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ഇയാൾ പോകുമ്പോൾപോലും നിയന്ത്രണത്തിലായിരുന്നുവത്രേ. പുറത്തുപോകുമ്പോൾ വീട്ടിലേക്കുള്ള കവാടം പുറത്തുനിന്ന് പൂട്ടി വെക്കുകയും ചെയ്‌തിരുന്നു.

“ഫോൺ വരുമ്പോൾ എന്ത് സംസാരിക്കണം വരെ അയാൾ പറഞ്ഞുതരും. വടിയും കൈയിൽ. അതുകൊണ്ട് അയാൾ പറയുന്നതാണ് സംസാരിക്കേണ്ടി വന്നിരുന്നത്.” എന്ന യുവതിയുടെ വാക്കുകൾ പീഡനത്തിന്റെ ഗുരുതരവസ്ഥ വ്യക്തമാക്കുന്നു.

ജീവന് ഭീഷണി നേരിടുന്ന സാഹചര്യം ആയതുകൊണ്ടാണ് യുവതി അവസാനം വീടുവിട്ടിറങ്ങിയത്. “എന്റെ കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതിനാലാണ് ഇവിടോളം ഞാൻ സഹിച്ചത്” — യുവതി പറയുന്നു.

പരാതിയെ തുടർന്ന് മരട് പോലീസ് ഗോപു പരമശിവനെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
0 Reactions