ഗൂഢാലോചനയില്ല: റിനി ആൻ ജോർജ്
എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ആൻ ജോർജ്
കൊച്ചി: തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ യാതൊരു ഗൂഢാലോചനയുമില്ലെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് വ്യക്തമാക്കി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞുപോയ കാര്യമാണ് വിവാദമായതെന്നും അതിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളോ ഗൂഢാലോചനയോ ഇല്ലെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് തന്റെ പോസ്റ്റ് വന്നതെന്നും, “മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തിന്റെ പേരിലാണ് സതീശനെ ആക്രമിക്കപ്പെട്ടത്” എന്നുമാണ് റിനിയുടെ വിശദീകരണം.
രാഹുലിനെതിരെ കേസെടുത്ത വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും, “പോലീസ് വിവരം തേടിയാൽ നൽകുമോ എന്ന് ഇപ്പോൾ പറയാനാവില്ല” എന്നും റിനി കൂട്ടിച്ചേർത്തു. രാഹുൽ രാജിവെയ്ക്കണോ എന്ന കാര്യം പ്രസ്ഥാനം തീരുമാനിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കി.

