യുവ നേതാവിനെതിരെ ആരോപണവുമായി നടി
യുവ നേതാവിനെതിരെ ആരോപണവുമായി നടി കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി യുവനടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.
അശ്ലീല സന്ദേശങ്ങൾ അയച്ചു, മോശമായ അപ്രോച്ച് ഉണ്ടായി.
ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഈ മാന്യദേഹം നിസംഗമായ ആറ്റിറ്റ്യൂഡ് പുലർത്തിയെന്ന് അവർ പറഞ്ഞു.
ഇത്രയേറെ വിവാദമായിരുന്നിട്ടും മൈൻസ്ട്രീം മീഡിയ ഈ വിഷയം തിരസ്ക്കരിച്ചതായി റിനി ആൻ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടല്ല ഇത് പറയുന്നതെന്ന് അവർ വിശദീകരിച്ചു.
ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്, അതുകൊണ്ടാണ് അവൾ ഈ വിഷയത്തിൽ തുറന്നു സംസാരിക്കാൻ തീരുമാനിച്ചത്.
ബന്ധപ്പെട്ടവരോട് പരാതി പറയാൻ ചെന്നാൽ, സ്ത്രീകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് പറയുന്നവർ പോലും പരിഗണിക്കാറില്ലെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
യുവ നേതാവിനെതിരെ ആരോപണവുമായി നടി

