PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി :- യുവ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. ആലുവ രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐ.സി.യുവിൽ ജോലി ചെയ്തിരുന്ന ഡോ. മീനാക്ഷി വിജയകുമാറാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ ഇന്ന് രാവിലെ ജോലി ചെയ്യാനെത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അവരെ കാണാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.

നിലവിലെ വിവരങ്ങൾ പ്രകാരം, ഫ്ലാറ്റിന്റെ വാതിൽ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത് തുടർന്ന് ഡോ. മീനാക്ഷിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവരുടെ കൈത്തണ്ടിയിൽ സിറിഞ്ച് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയായിരിക്കാമെന്നാണ് പറയുന്നത്.

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0 Reactions

Leave a Reply

Your email address will not be published. Required fields are marked *