അൽഅഖ്സ പള്ളി ഇമാമിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്‌തു;
<h3 class="wp-block-heading" id="അൽഅഖ്സ പള്ളി ഇമാമിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്‌തു<p id="ജറൂസലം: അൽഅഖ്സ പള്ളി ഇമാമിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്‌തു അൽഅഖ്സ പള്ളി ഇമാമും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്‌മാഈൽ ഹനിയ്യയെ ജുമുഅ പ്രസംഗത്തിൽ പ്രകീർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ജറൂസലമിലെ ഹയർ ഇസ്‌ലാമിക് കൗൺസിൽ തലവൻ കൂടിയാണ് 84കാരനായ ശൈഖ് സാബ്രി.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="ഇക്രിമ സാബ്രിയുടെ അറസ്റ്റ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ സ്ഥിരീകരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്‌തു. പ്രകോപനം സൃഷ്‌ടിക്കുന്നവരോട് തന്റെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള സഹിഷ്ണുതയുമുണ്ടാകില്ലെന്നും ബെൻഗവിർ വ്യക്തമാക്കി. ജുമുഅയ്ക്കു ശേഷം അൽസുവ്വാനയിലുള്ള ശൈഖ് സാബ്രിയുടെ വസതിയിലേക്ക് ഇസ്രായേൽ പൊലീസ് ഇരച്ചെത്തുകയായിരുന്നുവെന്ന് ‘അൽഅറബി അൽജദീദ്’ റിപ്പോർട്ട് ചെയ്തു.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574<p id="ശൈഖ് സാബ്രിയെ പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോസ്കോബിയ തടങ്കൽകേന്ദ്രത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്. ജറൂസലമുകാരെ ചോദ്യംചെയ്യാനും പാർപ്പിക്കാനുമായി പ്രത്യേകം തയാറാക്കിയതാണ് മോസ്കോബിയ ഡിറ്റൻഷൻ സെന്റർ. ഇവിടെ നാലാം നമ്പർ മുറിയിലാണ് ശൈഖ് സാബ്രിയുള്ളതന്ന് ഫലസ്‌തീൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
താൻ നടത്തിയത്. പ്രസംഗത്തിൽ ഒരു പ്രകോപനവുമുണ്ടായിട്ടില്ല. അവർ എപ്പോഴും പറയുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യമൊക്കെ എവിടെപ്പോയെന്നും ശൈഖ് സാബ്രി ചോദിച്ചു.
ശൈഖ് സാബ്രിയുടെ പ്രസംഗത്തിൽ ഒരു പ്രകോപനവുമുണ്ടായിട്ടില്ലെന്ന് അൽഅഖ്സയിൽ ജുമുഅയിൽ പങ്കെടുത്ത സാബ്രിയുടെ അഭിഭാഷക സംഘത്തിലുള്ള ഖാലിദ് സബർഖ പറഞ്ഞു. ഹനിയ്യയുടെ മരണത്തിൽ അനുശോചിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തത്. ജുമുഅയ്ക്കുശേഷം ശൈഖ് സാബ്രിയെ ലക്ഷ്യമിട്ട് ജൂത സംഘങ്ങളാണ് പ്രകോപനം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേൽ മന്ത്രിമാരും പാർലമെൻ്റ് അംഗങ്ങളും ശൈഖ് സാബ്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
#Ismail Haniyeh #SheikhEkrlmaSabri #Ismail Haniyehassassination #Aqsa Mosqueimam
#Israelpolice
0 Reactions

