കാബൂള്‍:- അല്‍ഖാഇദ നേതാവ് സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. അമേരിക്കന്‍ ടെലിവിഷനിലൂടെയാണ് ബൈഡന്റെ വെളിപ്പെടുത്തല്‍. കാബൂളില്‍ ശനിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. സിഐഎയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കാബൂളില്‍ സവാഹിരി താമസിച്ചിരുന്ന വീടിനു നേരെയാണ് ആക്രമണം നടന്നത്. ‘നീതി ലഭിച്ചു, ഈ തീവ്രവാദ നേതാവ് ഇപ്പോള്‍ ഇല്ല,’ ബിഡന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ബിന്‍ലാദനുശേഷമാണ് 2011ല്‍ അയ്മാന്‍ അല്‍ സവഹിരി അല്‍ഖാഇദയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സവാഹിരിയെ പിടികൂടുന്നവര്‍ക്ക് 25 മില്യന്‍ ഡോളറാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
You must log in to post a comment.