മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്
മലപ്പുറം: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടുപാടം അഞ്ചാംമൈല്‍ സ്വദേശി വേനാനിക്കോട് ബൈജു(44) ആണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണയിലെ വെജിറ്റേറിയന്‍ ഹോട്ടലിനെതിരെയും നടത്തിപ്പുകാരനായ യുവാവിനെതിരെയും യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
പൊതുസ്ഥലത്ത് മദ്യപിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ബൈജുവിനെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.
പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് ബൈജുവെന്നും പോലീസ് അറിയിച്ചു.

YouTuber arrested for spreading religious hatred Youtuber YouTube
You must log in to post a comment.