Young woman found hanging dead in husband's house;

ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;

sponsored

വെബ്ഡെസ്‌ക് :-ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഉള്ളിയേരിക്ക് അടുത്ത് കന്നൂരില്‍ ആണ് നവവധുവിനെ ഭർത്താവിന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു വിവാഹം

sponsored

Leave a Reply