Skip to content

ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും യോഗ ശീലമാക്കു.

വെബ് ഡസ്ക് :-ഇന്ന് രാജ്യാന്തര യോഗ ദിനം. പ്രായഭേദമില്ലാതെ ആർക്കും തന്നെ പരിശീലിക്കാൻ കഴിയുന്ന ഒരു ജീവിതചര്യയാണ് യോഗ. ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതിൽ മനസിനും ശരീരത്തിനും പ്രധാന പങ്കുണ്ട്.

മനുഷ്യ മനസും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്ന വ്യായാമ മുറയാണ് യോഗ. ഇതിന് എട്ട് വിഭാഗങ്ങളുണ്ട്, അതുകൊണ്ട് അഷ്ടാംഗയോഗമെന്നും പറയപ്പെടുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ഇതിൽ ആദ്യത്തെ നല്ലെണ്ണത്തെ ഹഠയോഗമെന്ന് വിശേഷിപ്പിക്കുന്നു. ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ് ഹഠയോഗം. ബാക്കിയുള്ള നല്ലെണ്ണത്തെ രാജയോഗമെന്ന് വിശേഷിപ്പിക്കുന്നു. രാജയോഗം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനു സഹായിക്കുന്നു. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.
യോഗയുടെ ഗുണങ്ങൾ
ഭാരതത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയാണ് യോഗ. എണ്ണമറ്റ ഗുണങ്ങളാണ് യോഗയിലൂടെ ലഭിക്കുന്നത്.

പല ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും യോഗയിലൂടെ മാറ്റിയെടുക്കാൻ കഴിയും. യോഗ ഒരു ശീലമാക്കുന്നത് ആരോഗ്യപൂർണമായ ഒരു ജീവിതത്തിന് വഴിയൊരുക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ചില ഗുണങ്ങൾ അറിഞ്ഞിരിക്കാൻ,
പ്രതിരോധശേഷി വർധിക്കും
ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ശരീരത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു
മാനസികാവസ്ഥ മെച്ചപ്പെടുത്തും
രക്തസമ്മർദ്ദം കുറയ്ക്കുന്നു
അകാല വാർദ്ധക്യത്തെ തടയുന്നു
ശരീരത്തെ ശക്തിപ്പെടുത്തുന്നു
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്തുന്നു
മെറ്റബോളിസം വർധിപ്പിക്കുന്നു
ഏകാഗ്രത വർധിപ്പിക്കുന്നു
അങ്ങനെ നിരവധി ഗുണങ്ങളാണ് യോഗ ഒരു ദിനചര്യ ആക്കുന്നതിലൂടെ ഒരാൾക്ക് ലഭിക്കുന്നത്.
യോഗ ചെയ്യുന്നവർ പാലിക്കേണ്ട ചില കാര്യങ്ങൾ
വൃത്തിയുള്ളതും വിശാലവും വായു സഞ്ചാരമുള്ള ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത്.
കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് യോഗ ചെയ്യുന്നതാണ് ഉത്തമം.
പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു കുളിച്ചു ശുദ്ധിയായി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കാൻ.
പുരുഷന്മാർ ലങ്കോട്ടി പോലുള്ള വസ്ത്രങ്ങളും സ്ത്രീകൾ അയഞ്ഞ വസ്ത്രങ്ങളും വേണം ധരിക്കാൻ.
യോഗ ചെയ്യുന്ന അവസരത്തിൽ ഫാനോ എ.സി.യോ ഉപയോഗിക്കാൻ പാടുള്ളതല്ല.
രാവിലെ നാലു മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം.

സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.
യോഗ ഒരിക്കലും ബലം പിടിച്ചോ കഷ്ടപ്പെട്ട ചെയ്യാൻ പാടുള്ളതല്ല.
യോഗ ചെയ്യുന്ന വേളകളിൽ സംസാരിക്കാനോ മറ്റ് കർമ്മങ്ങൾ ചെയ്യാനോ പാടുള്ളതല്ല.
കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യരുത്.

കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.
തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിന് ശേഷം വേണം യോഗ ചെയ്യാൻ.

ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല.
വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.

യോഗ ചെയ്യുന്നയാൾ മദ്യപാനം പുകവലി തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുന്നത് ഉത്തമമാണ്.
യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading