അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര അനശ്ചിതത്വത്തില്‍
ബെംഗളുരുവില്‍ നിന്ന് കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണെന്നും രണ്ട് കിഡ്നിയും തകരാറിലാണെന്നും ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര സംബന്ധിച്ച് അനശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുല്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ നിന്ന് മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് സന്ദര്‍ശനാനുമതി. ആരോഗ്യനില ഗുരുതരമായതിനാല്‍ പിതാവിനെ കാണാന്‍ കൊല്ലത്തേക്ക് പോകാന്‍ മഅദനിക്ക് സാധിച്ചിട്ടില്ല.
worried-about-madanis-health-condition

You must log in to post a comment.