# യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ;

- Link: https://politicaleye.news/woman-found-dead-inside-house-under-mysterious-circumstances/
- Published: 2025-01-13T15:14:45+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാ​ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം 
ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ
ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ കരുനാഗപ്പളളി
പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാൻ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് തറയിൽ കിടക്കുന്ന നിലയിൽ ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്.
ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന്
സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ആത്മ​ഹത്യ ചെയ്യാനായി ​ഗുളിക കഴിച്ചെന്നാണ് ഭർത്താവ് നാട്ടുകാരോട് പറഞ്ഞത്. ഉടൻ തന്നെ
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികൾക്ക്
രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fwoman-found-dead-inside-house-under-mysterious-circumstances%2F)

### _Related_
