വെബ്ഡസ്ക്-:മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൊകേരിയിൽ യുവതിയെ പൊലീസ് പിടികൂടി. ചങ്ങരോത്ത് കുന്നോത്ത് ശരണ്യയെയാണ് (29) കുറ്റ്യാടി എസ്.ഐ. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 740 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. മൊകേരി ടാക്കീസിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. തൊട്ടിൽപ്പാലത്ത് വാടക വീട്ടിലാണ് യുവതി താമസിക്കുന്നത്.