സംസ്ഥാനത്ത് ബിയര്‍വില്‍പന കൂടി. പ്രതിദിനമുള്ള അധികവില്‍പന പതിനായിരം കെയ്സ് വരെ. ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 15,000 കെയ്സാക്കി ഉയര്‍ത്താനും ബവ്കോ തീരുമാനം.
Advertisementചൂടു കൂടിയ സമയത്തുള്ള ബിയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകുമെന്ന ആരോഗ്യവാദമൊന്നും ഏശുന്നില്ലെന്നാണ് വില്‍പന സൂചിപ്പിക്കുന്നത്. ഉരുകുന്ന ചൂട് കൂടിയതോടെ തണുക്കാന്‍ ബിയറിനെ അഭയം തേടിവരുടെ എണ്ണം കൂടിയതോടെയാണ് ബിയര്‍ വില്‍പന കുതിച്ചുയര്‍ന്നതെന്നാണ് ബവ്കോ വാദം.
Advertisement2കഴിഞ്ഞ ഒരാഴ്ച മാത്രം ശരാശരി വില്‍പനയെക്കാള്‍ പതിനായിരം കെയ്സുവരെ അധികമാണ് വിറ്റത്. മാര്‍ച്ച് 2 നു 6000 കെയ്സാണ് അധിക വില്‍പനയെങ്കില്‍ മാര്‍ച് 9 ആയപ്പോള്‍ 12000 മായി ഉയര്‍ന്നു. മദ്യവില്‍പന കൂടി നിന്നപ്പോഴൊക്കെ പലപ്പോഴും ബിയറിനു ആവശ്യക്കാര്‍ കുറവായിരുന്നു..ബാറുകളിലാണ് കൂടുതല്‍ വില്‍പന നടക്കുന്നത്. വില്‍പന കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ബിയര്‍ സ്റ്റോക്ക് സൂക്ഷിക്കാനാണ് എം.ഡിയുടെ നിര്‍ദേശം.
Advertisement 3ഇനിയും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണം വന്നതോടെ വില്‍പന ഇനിയും കൂടുമെന്നാണ് ബവ്കോ കണക്കൂകൂട്ടല്‍. ജനപ്രിയ മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 7000 കെയ്സില്‍ നിന്നു 15000 കെയ്സാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനായി തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സില്‍ രണ്ടു ലൈനുകള്‍ അധികം സ്ഥാപിച്ചു. ഏപ്രില്‍ 15 മുതല്‍ ഉല്‍പാദനം തുടങ്ങുമെന്നു ബവ്കോ എം.ഡി യോഗേഷ് ഗുപ്ത അറിയിച്ചു.
FD1