കൊല്ലം; ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍.പത്തനാപുരം പട്ടാഴിയിലാണ് സംഭവുമുണ്ടായത് കടുവാത്തോട് സൈദാരി മന്‍സിലില്‍ ഷാജഹാന്റെ (43) കൊലപാതകത്തില്‍ ഭാര്യ നിസയാണ് (37) അറസ്റ്റിലായത്. വീട്ടുവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തുന്ന ഷാജഹാന്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയും നിസയെ മര്‍ദിക്കുകയും പതിവായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനിടെ ഷാള്‍ കഴുത്തില്‍ മുറുകി ഷാജഹാന്‍ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ നിസ വിവരമറിയിച്ചു. ഷാജഹാന്‍ ബൈക്കില്‍ നിന്നു വീണെന്നും പരുക്കേറ്റുവെന്നുമാണ് ഇവര്‍ പറഞ്ഞത്.

ബന്ധുക്കള്‍ ഉടന്‍ അടൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷാജഹാന്റെ കഴുത്തിനും ശരീരത്തിലും പാടുകള്‍ കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിടിവലിക്കൊടുവില്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ മുറുകുകയായിരുന്നു എന്നാണ് ചോദ്യംചെയ്യലില്‍ നിസ പൊലീസിനോട് പറഞ്ഞത്.

Leave a Reply