മൊറാക്കോയിലെ കളിക്കാരിലധികവും ജന്മം കൊണ്ട് ബെൽജിയക്കാരാണ്.
വെബ്ഡെസ്‌ക്:- മോറാക്കൊയുമായുള്ള മത്സരത്തിൽ 2-0 തോൽവിയുണ്ടായതിനെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസ്സിൽ നിരവധി അക്രമസംഭവങ്ങൾ.
തെരുവിൽ വാഹനങ്ങൾക്ക് വ്യാപകമായി തീയ്യിട്ടു.
ചിലയിടങ്ങിൽ പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
മൊറാക്കയിൽ നിന്നുണ്ടായ അപ്രതീക്ഷിത തോൽവി ബെൽജിയം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. മൊറാക്കോയിലെ കളിക്കാരിലധികവും ജന്മം കൊണ്ട് ബെൽജിയക്കാരാണ്. അതുകൊണ്ട് തന്നെ തോൽവി നാട്ടുകാർക്ക് വലിയ അഭിമാനക്ഷതമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
ഫിഫ റാങ്കിംഗിൽ രണ്ടാംസ്ഥാനമാണ് ബെൽജിയത്തിന് . മൊറാക്കൊ 22.
ക്രൊയേഷ്യയുമായുള്ള അടുത്ത മത്സരം ജയിച്ചാൽ മാത്രമേ ബെൽജിയത്തിന് പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാകു

You must be logged in to post a comment.