
സോഷ്യൽ മീഡിയ വന്നതോടെ പല തരത്തിലുള്ള പോരുകൾ നമ്മൾ കാണുന്നതാണ്. തങ്ങൾ ഇഷ്ടപെടുന്ന താരത്തിന് വേണ്ടി വെറും വാശിയോടെയാണ് ഇവർ അങ്കം തുടങ്ങുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ‘പുതിയ പോരി’നാണ് കോണ്‍ഗ്രസും ബിജെപിയും തുടക്കമിട്ടത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ രാഹുല്‍ ഗാന്ധിക്കാണോ സ്വീകാര്യത കൂടുതലെന്ന വിഷയത്തിലാണ് ഇരുപാര്‍ട്ടികളിലുമുള്ള തര്‍ക്കം. പ്രധാനമന്ത്രിയുടെയും കോൺഗ്രസ് നേതാവിന്റെയും യുട്യൂബ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ എന്‍ഗേജ്‌മെന്റ് കണക്കുകള്‍ നിരത്തിയാണ് തങ്ങളുടെ നേതാവിനാണ് കൂടുതല്‍ സ്വീകാര്യതയെന്ന് ബിജെപിയും കോണ്‍ഗ്രസും വാദിക്കുന്നത്.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തേക്കാള്‍ കൂടുതല്‍ കാഴ്ചകള്‍ രാഹുലിന്റെ പ്രസംഗത്തിനാണെന്ന് സന്‍സാദ് ടിവിയുടെ യുട്യൂബ് ചാനലിന്റെ കണക്കുകള്‍ വച്ച് കോണ്‍ഗ്രസ് പറയുന്നു. രാഹുലിന്റെ പ്രസംഗത്തിന് 341 കെ വ്യൂസുണ്ടെന്നും നരേന്ദ്രമോദിയുടേതിന് 228 കെ വ്യൂസാണുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.
ഇരുവരുടെയും ട്വീറ്റുകളുടെ വിവരങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുല്‍ ഗാന്ധിയുടെ അവസാന 30 ട്വീറ്റുകള്‍ക്ക് 48.13 മില്യണ്‍ ഇംപ്രഷന്‍സുണ്ടെന്നും നരേന്ദ്രമോദിയുടെ അവസാന 30 ട്വീറ്റുകള്‍ക്ക് 21.59 മില്യണ്‍ ഇംപ്രഷന്‍സാണെന്ന് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ടീം പറയുന്നു.
You must log in to post a comment.