വെബ് ഡസ്ക് :-ബജറ്റവതരണത്തിന് കൈത്തറിയണിഞ്ഞുകൊണ്ട് സഭയിലെത്തിയ ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗൽ ചാണകം കൊണ്ടുള്ള പെട്ടിയിൽ ബജറ്റുമായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയതെങ്കിൽ സഖാവ് കെ എൻ ബാലഗോപാൽ ബജറ്റുമായി ഇന്ന് സഭയിലെത്തിയത് കൈത്തറി വസ്ത്രമണിഞ്ഞാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഇതാണ് കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസമെന്നും മന്ത്രി കുറിച്ചു. ഒരു കൂട്ടർ സംഘപരിവാറുകാരുടെ പിന്നാലെ പോകുമ്പോൾ മറ്റൊരു കൂട്ടർ മനുഷ്യരെ ചേർത്ത് പിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്*
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗൽ ചാണകം കൊണ്ടുള്ള പെട്ടിയിൽ ബജറ്റുമായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയതെങ്കിൽ സഖാവ് കെ എൻ ബാലഗോപാൽ ബജറ്റുമായി ഇന്ന് സഭയിലെത്തിയത് കൈത്തറി വസ്ത്രമണിഞ്ഞാണ്.
ഇതാണ് കോൺഗ്രസും സി പി ഐ എമ്മും തമ്മിലുള്ള വ്യത്യാസം. ഒരു കൂട്ടർ സംഘപരിവാറുകാരുടെ പിന്നാലെ പോകുമ്പോൾ മറ്റൊരു കൂട്ടർ മനുഷ്യരെ ചേർത്ത് പിടിക്കുന്നു.
You must log in to post a comment.