വെബ് ഡസ്ക് :-വെങ്ങിണിശേരിയില്‍ ലോറിയുമായി ഇടിച്ച കാറില്‍ വടിവാള്‍ കണ്ടെത്തി. കാര്‍ യാത്രക്കാരായ നാലുപേര്‍ പിന്നാലെ വന്ന കാറില്‍ രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് പോലിസും,ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.പാലക്കാട് ഇരട്ടക്കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പോലിസ് പരിശോധിച്ച് വരികയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.കെഎല്‍51ബി976 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.കൊല്ലം സ്വദേശിയുടേതാണ് കാറെന്ന് സംശയിക്കുന്നു. ഒരു മിനി ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അപകടത്തിന് ശേഷം ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് ലോറി ഡ്രൈവറെ അറിയിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത്

Leave a Reply