വ്യാജ ഡോക്ടര്‍ ചമഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന ബംഗാൾ സ്വദേശി പിടിയിൽ;

വെബ് ഡസ്ക് :- ഒറ്റപ്പാലം കണ്ണിയംപുറത്ത് ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ഡോക്ടര്‍ എന്ന വ്യാജേന നിരവധി പേരെയാണ് ഇയാള്‍ ചികില്‍സിച്ചു പോന്നത്. ആയുര്‍വേദവും അലോപ്പതിയും ചികിത്സ നല്‍കിയിരുന്ന ഇയാള്‍ക്കെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് പിടിക്കപ്പെട്ടു.36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരായ എസ് ഷിബു, ആയുര്‍വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി ശ്രീജന്‍, അധീഷ് സുന്ദര്‍ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.ഇയാളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വര്‍ഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സി ഐ വി.ബാബുരാജന്‍, എസ്.ഐ ശിവശങ്കരന്‍, എ എസ്.ഐ വി.എ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,