വെബ് ഡസ്ക് :- സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ തിങ്കളാഴ്‌ച പാസാക്കി. ഇതോടെ ഗവർണർക്ക് ഇതിലുള്ള അധികാരം നഷ്‌ടമായി. സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന തരത്തില്‍ തമിഴ്‌നാട് യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അവതരിപ്പിച്ചു. [the_ad_placement id=”adsense-in-feed”]പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. തെലങ്കാനയും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്‌ഥിതി
You must log in to post a comment.