പി വി ശ്രീ നിജൻ എംഎൽഎ നൽകിയ പരാതിയില് മറുനാടൻ ഷാജൻ സ്കറിയ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. ഒളിവിൽ കഴിയുന്ന മറുനാടൻ ഷാജന് സംബന്ധിച്ച് നിർണായകമാണ് ഇന്നത്തെ വിധി.
നിരന്തരം വ്യാജവാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കുപ്രസിദ്ധി ആർജിച്ച ആളാണ് മറുനാടൻ ഷാജൻ. മറുനാടൻ ഷാജൻ മാധ്യമപ്രവർത്തനമല്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചാൽ പോലീസ് എന്ത് നടപടി സ്വീകരിക്കും എന്നുള്ളതാണ് അറിയാനുള്ളത്. സാധാരണ ഇത്തരം കേസുകളിൽ സൈബർ ആക്ട് പ്രകാരം അത് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ കണ്ടുകെട്ട്കയാണ് പോലീസ് നടപടി സ്വീകരിക്കാറുള്ളത്.
തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചുകൊണ്ട് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനേച്ചൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
അതേസമയം എൻഫോഴ്‌സ് മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഷാജൻ സ്കറിയ ഹാജർ ആയില്ല. കൊച്ചിയിലെ ഇ ഡീ ഓഫീസിൽ ഷാജൻ സ്കറിയ ഹാജരാകണം എന്നാണ് ഈ ഡി നോട്ടീസ് നൽകിയിരുന്നത്.
ഷാജന്റെ പത്തുവർഷത്തെ ആദായനികുതി അടച്ചതിന്റെ തെളിവുകളും ബാലൻസ് ഷീറ്റും ഹാജരാക്കണം എന്നാണ് എൻഫോഴ്‌സ് മെൻറ് ഡയറക്ടറേറ്റ് ഷാജനോട് നോട് ആവശ്യപ്പെട്ടിരുന്നത്.
politicaleye.news/verdict-on-anticipatory-bail-plea-of-fugitive-marunadan-shajan-today/ Marunadan malayali #marunadan malayali

You must log in to post a comment.